സ്റ്റാർട്ടപ്പ് കമ്പനികൾ അരങ്ങുവാഴുന്നിടത്തേക്ക് മറ്റ് പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളും സാന്നിധ്യമറിയിച്ചു കൊണ്ടിരിക്കുകയാണ്. എന്തായാലും ഇപ്പോഴും അരങ്ങുവാഴുന്നത് ഓലയും ഏഥറും പോലുള്ള സ്റ്റാർട്ടപ്പുകൾ തന്നെയാണ്. ഇതിനിടയിൽ ഒകിനാവ, കൊമാകി പോലുള്ള ചില ഇവി നിർമാതാക്കളും ജനപ്രിയരായി മുന്നേറുന്നുണ്ട്.എന്തായാലും മൊത്തത്തിൽ ഇലക്‌ട്രിക് ടൂവീലർ രംഗം പുതുമോഡലുകളാൽ സമ്പന്നമായികൊണ്ടിരിക്കുമ്പോൾ ഇബ്ലു ഫിയോ എന്നൊരു പുത്തൻ സ്‌കൂട്ടർ അവതരിപ്പിച്ചുകൊണ്ട് ഗോദാവരി ഇലക്ട്രിക് മോട്ടോർസും ഇവി ഇരുചക്ര വാഹന വിഭാഗത്തിലേക്ക് കടന്നുവന്നിരിക്കുകയാണ്. ഫെയിം II സബ്‌സിഡി പരിഷ്ക്കരിച്ചതിനെ തുടർന്നുണ്ടായ വില വർധനവിനാൽ ആശങ്കപ്പെട്ടിരിക്കുന്നവർക്ക് ആശ്വാസമായി വെറും 99,999 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഈ പുത്തൻ വൈദ്യുത സ്‌കൂട്ടർ വിപണിയിലേക്ക് എത്തുന്നത്.
വാട്ടർ, ഡെസ്റ്റ് എന്നിവയെ പ്രതിരോധിക്കുമെന്ന് അവകാശപ്പെടുന്ന 2.52 kWh ബാറ്ററി പായ്ക്കുമായാണ് ഗോദാവരി മോട്ടോർസിന്റെ പുതിയ ഇബ്ലു ഫിയോ ഇലക്ട്രിക് സ്‌കൂട്ടറുകൾ വിൽപ്പനയ്ക്ക് എത്തുന്നത്. ഒറ്റ ചാർജിൽ 110 കിലോമീറ്ററാണ് റേഞ്ചാണ് ഈ വൈദ്യുത വാഹനത്തിനുള്ളതെന്നും കമ്പനി പറയുന്നു. ഓഗസ്റ്റ് 15-ന് ബുക്കിംഗ് ആരംഭിച്ച ഇവിക്കായുള്ള ഡെലിവറികൾ ഓഗസ്റ്റ് 23 മുതൽ ആരംഭിക്കുകയും ചെയ്യും.ഗോദാവരി ഇലക്ട്രിക് മോട്ടോർസിന്റെ റായ്‌പൂർ ഫെസിലിറ്റിയിലാവും സ്‌കൂട്ടർ നിർമിക്കുക. ഒറ്റ വേരിയന്റിലാണ് ഇലക്ട്രിക് സ്‌കൂട്ടർ വാഗ്ദാനം ചെയ്യുന്നത്. നിരവധി സുരക്ഷാ സവിശേഷതകളും മാന്യമായ പെർഫോമൻസും കോർത്തിണക്കിയ പുത്തൻ ഇ-സ്‌കൂട്ടർ തിരയുന്ന കുടുംബങ്ങളെ ഉദ്ദേശിച്ചാണ് ഗോദാവരി ഇബ്ലു ഫിയോ ഇവി പണിതെടുത്തിരിക്കുന്നതെന്നും കമ്പനി പറയുന്നു.ഹൈ-റെസല്യൂഷൻ AHO എൽഇഡി ഹെഡ്‌ലാമ്പുകളും എൽഇഡി ടെയിൽ ലാമ്പുകളും ഇബ്ലു ഫിയോ ഇവിയുടെ സവിശേഷതയാണ്. സൈഡ് സ്റ്റാൻഡിൽ സെൻസർ ഇൻഡിക്കേറ്റർ വരുമ്പോൾ മുന്നിലും പിന്നിലും പരസ്പരം മാറ്റാവുന്ന 12 ഇഞ്ച് ട്യൂബ്ലെസ് ടയറുകളാമ് ഗോദാവരി ഇലക്ട്രിക് മോട്ടോർസ് തങ്ങളുടെ ഇവിയിൽ ഒരുക്കിയിട്ടുള്ളത്. ടെലിസ്കോപ്പിക് ഫ്രണ്ട് സസ്പെൻഷനും ഡ്യുവൽ ട്യൂബ് ട്വിൻ ഷോക്കറും വാഹനത്തിലെ സുഗമമായ യാത്ര ഉറപ്പാക്കുന്നു.ബ്രേക്കിംഗിനായി മുന്നിലും പിന്നിലും സിബിഎസ് ഡിസ്‌ക് ബ്രേക്കും പായ്ക്ക് ചെയ്‌തിട്ടുണ്ട്. യാത്രക്കാരുടെ സുഖസൗകര്യങ്ങൾക്കായി എർഗണോമിക് രീതിയിലാണ് സീറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ ഇലട്രിക് സ്കൂട്ടറിന് നാവിഗേഷനായി ബ്ലൂടൂത്ത് കണക്റ്റിവിറ്റി, വിശാലവുമായ ഫ്ലോർബോർഡ്, മൊബൈൽ ചാർജിംഗ് പോയിന്റ് പോലുള്ള സവിശേഷതകളിലും പിശുക്ക് കാട്ടാതെയാണ് ഇവി വിപണനത്തിന് എത്തിയിരിക്കുന്നത്.
Also Read;സതിയമ്മ ജോലി നേടിയത് വ്യാജരേഖ ചമച്ച്; പരാതിയുമായി ലിജി മോൾ
സർവീസ് അലേർട്ട്, ഇൻകമിംഗ് മെസേജ് അലേർട്ട്, കോൾ അലേർട്ട്, റിവേഴ്സ് ഇൻഡിക്കേറ്റർ തുടങ്ങിയ വാഹന വിവരങ്ങളുള്ള 7.4 ഇഞ്ച് ഡിജിറ്റൽ ഫുൾ കളർ ഡിസ്പ്ലേ എന്നിവയും ലഭിക്കുന്നുണ്ട്. ക്കണോമി, നോർമൽ, പവർ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളാണ് ഗോദാവരി ഇബ്ലു ഫിയോയിൽ ഒരുക്കിയിരിക്കുന്നത്. ഇത് മണിക്കൂറിൽ പരമാവധി 60 കിലോമീറ്ററിന്റെ വരെ പരമാവധി വേഗതയാണ് വാഗ്ദാനം ചെയ്യുന്നത്.കൂടാതെ ബാറ്ററിയിലെ സമ്മർദ്ദം കുറയ്ക്കുന്നതിനും ഡ്രൈവിംഗ് റേഞ്ച് വർധിപ്പിക്കുന്നതിനുമായി റീജനറേറ്റീവ് ബ്രേക്കിംഗ് സവിശേഷതകളും പുത്തൻ ഇവിയിൽ ഗോദാവരി മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നു. ഇബ്ലു ഫിയോ ഇലക്ട്രിക് സ്‌കൂട്ടറിനൊപ്പം 60 V ഹോം ചാർജറാണ് ഗോദാവരി ഇലക്ട്രിക് മോട്ടോർസ് വാഗ്ദാനം ചെയ്യുന്നത്. ഇത് വാഹനത്തിന്റെ 2.52 kWh ബാറ്ററി പായ്ക്ക് പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം 5 മണിക്കൂർ 25 മിനിറ്റ് സമയം വേണ്ടിവരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anwesha
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം