ചെസ് ലോകകപ്പിലെ കലാശ പോരാട്ടത്തിന്റെ ആദ്യ റൗണ്ട് സമനിലയില്‍ കലാശിച്ചു. വെള്ളകരുക്കളുമായി പ്രഗ്നാനന്ദയും കറുപ്പ് കരുക്കളുമായി മാഗ്നസ് കാള്‍സനും വാശിയേറിയ പോരാട്ടമാണ് കാഴ്ചവച്ചത്. ഇഞ്ചോടിച്ച് മുന്നേറിയ ഇരുവരും 35 നീക്കങ്ങള്‍ക്കൊടുവിലാണ് സമനിലയില്‍ പിരിഞ്ഞത്.
Also read : വീണ വാങ്ങിയ പണത്തിന്റെ കണക്ക് വന്നാല്‍ കേരളം ഞെട്ടും; മാത്യു കുഴല്നാടന്
മത്സരത്തിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന മുന്‍തൂക്കം ഗെയിമിന്റെ അവസാന മിനിട്ടുകള്‍ ഇന്ത്യന്‍ താരത്തിന് തുടരാനായില്ല. രണ്ടാം റൗണ്ട് നാളെ നടക്കും. ലോക ഒന്നാം നമ്പര്‍ താരമായ മാഗ്നസ് കാള്സന് നാളെ വെള്ളക്കരുകള് ലഭിക്കും.ആദ്യ 40 നീക്കങ്ങള്‍ക്കുമായി ഇരുവര്‍ക്കും 90 മിനിട്ട് ലഭിക്കും. ലോക മൂന്നാം നമ്പര്‍ താരം യുഎസിന്റെ ഫാബിയാനോ കരുവാനയെ കീഴടക്കിയാണ് പ്രഗ്നാനനന്ദ കലാശപോരിലെത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anwesha
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം