തൊടുപുഴ: മുഖ്യമന്ത്രിയെ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മാത്യു കുഴല്നാടന് എംഎല്‍എ. വീണയുടെ അക്കൗണ്ടില്‍ വന്ന പണത്തിന്റെ കണക്ക് പുറത്ത് വന്നാല്‍ കേരളം ഞെട്ടുമെന്ന് കുഴല്നാടന് പറഞ്ഞു. ഇപ്പോൾ പുറത്ത് വന്നത് ചെറിയ തുക മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നികുതി അടച്ചിട്ടുണ്ടോ ഇല്ലയോ എന്നതല്ല തന്റെ ചോദ്യം. അങ്ങനെ ആക്കി തീര്‍ക്കാന്‍ സിപിഎം നേതാക്കള്‍ ചില നീക്കം നടത്തുന്നുണ്ട്. മുഖ്യമന്ത്രിയും കുടുംബവും നടത്തിയ വലിയ കൊള്ള കേരളത്തിന് കാണിച്ചുകൊടുക്കുന്നതിന് വേണ്ടിയാണ് തന്റെ പോരാട്ടം. വീണയുടെ അക്കൗണ്ട് വിഷാദാംശങ്ങൾ ജിഎസ്ടി രേഖകളും പുറത്ത് വന്നാല്‍ കേരളം ഞെട്ടും. ഇത്രയും പണം ചില നീക്കം വാങ്ങിയിട്ടുണ്ടെങ്കില്‍ അതല്ലാത്തത് എത്രയായിരിക്കുമെന്ന് ചിന്തിക്കണം’ മാത്യു കുഴല്നാടന് പറഞ്ഞു.കേരളത്തില്‍ ഇന്ന് നടക്കുന്നത് ആസൂത്രിതമായ കൊള്ളയും സ്ഥാപനവല്‍ക്കരിക്കപ്പെട്ട അഴിമതിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anwesha
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം