കൊല്ലം: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്ത കാലം ചെയ്ത സഖറിയ മാര്‍ അന്തോണിയോസിന്റെ (77) കബറടക്കം ഇന്ന് ശാസ്താംകോട്ടയിൽ. ഞായറാഴ്ച രാവിലെ ചെങ്ങന്നൂര്‍ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഓര്‍ത്തഡോക്സ് സഭ കൊല്ലം ഭദ്രാസനാധ്യക്ഷ സ്ഥാനത്തു നിന്നു സ്വയം വിരമിച്ച മെത്രാപ്പോലീത്ത മല്ലപ്പള്ളി ആനിക്കാട് മാര്‍ അന്തോണിയോസ് ആശ്രമത്തില്‍ വിശ്രമജീവിതം നയിച്ചു വരികെയാണ് മരണം. കബറടക്കം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കൊല്ലം ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമ ചാപ്പലിനോടു ചേര്‍ന്നു തയാറാക്കിയ കബറിടത്തില്‍ നടക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം