കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുവേണ്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയ്‌ക്കെതിരെ നിയമനടപടിയുമായി യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. വോട്ടര്‍പട്ടികയില്‍നിന്ന് അര്‍ഹരായ നൂറുകണക്കിനു സമ്മതിദായകരെ സാങ്കേതിക കാരണത്താല്‍ ഒഴിവാക്കിയതിനെതിരെയാണു ചാണ്ടി ഉമ്മന്‍ അഡ്വ. വിമല്‍ രവി മുഖേന വക്കീൽ നോട്ടിസ് അയച്ചത്.
ഓഗസ്റ്റ്10ന് ശേഷമുള്ള അപേക്ഷകരില്‍ പലരേയും സാങ്കേതിക കാരണം പറഞ്ഞ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ചാണ്ടി ഉമ്മന്റെ ആരോപണം. ഇതു തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭാഗമാകാനുള്ള സമ്മതിദായകന്റെ അവകാശത്തെ ഹനിക്കലാണെന്ന് ചാണ്ടി ഉമ്മന്‍ ചൂണ്ടിക്കാട്ടുന്നു.
അര്‍ഹരായ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക പുനപ്രസിദ്ധീകരിക്കണമെന്നും ചാണ്ടി ഉമ്മന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം നിയമപരമായി നേരിടുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം