തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ചെലവ് ചുരുക്കാൻ ധനവകുപ്പിന്റെ നിർദേശം. സർക്കാർ, അർധസർക്കാർ, തദ്ദേശ സ്ഥാപനങ്ങൾക്കാണ് നിർദേശം. ഉത്തരവ് ലംഘിച്ചാൽ പണം ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നു.
സർക്കാർ വകുപ്പുകളും സർക്കാർ ധനസഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങളും സെമിനാർ, ശിൽപശാലകൾ, പരിശീലന പരിപാടികൾ എന്നിവ നടത്താൻ പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ധനവകുപ്പ് ആവശ്യപ്പെട്ടു. ചെലവ് ചുരുക്കണമെന്ന് ധനവകുപ്പ് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് പലയിടത്തും പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
സർക്കാർ വകുപ്പുകൾ, ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ സഹായം കൈപ്പറ്റുന്ന സ്ഥാപനങ്ങൾ തുടങ്ങിയവ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ തങ്ങൾക്കു കീഴിലുള്ള സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം. സ്ഥാപനങ്ങളുടെ കീഴിലുള്ള സംവിധാനം ഉപയോഗിക്കണം. നിർദേശത്തിനു വിരുദ്ധമായി സംഘടിപ്പിക്കുന്ന പരിപാടികളുടെ ചെലവുകൾ, മുൻകൂറുകൾ തിരിച്ചടയ്ക്കാൻ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥരിൽനിന്നും പലിശ സഹിതം ചെലവുകൾ തിരിച്ചു പിടിക്കും. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളിൽ വകുപ്പ് സെക്രട്ടറിക്ക് വ്യവസ്ഥയിൽ ഇളവ് അനുവദിക്കാം.
സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ട്രഷറികളിൽ അടക്കം കടുത്ത നിയന്ത്രണങ്ങളാണ് നിലനിൽക്കുന്നത്. ട്രഷറികളിൽ അഞ്ച് ലക്ഷത്തിൽ കൂടുതലുള്ള ബില്ലുകൾ മാറണമെങ്കിൽ ധനവകുപ്പിന്റെ മുൻകൂർ അനുമതി വാങ്ങണമെന്നാണ് നിർദേശം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം