ചെന്നൈ: ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചെന്ന് പറഞ്ഞ് തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങൾക്ക് മറുപടിയുമായി നടൻ പ്രകാശ് രാജ്. എക്‌സിലൂടെയാണ് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പ്രകാശ് രാജ് മറുപടി നൽകിയത്. വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം’ എന്ന തലക്കെട്ടോടെ നടൻ ട്വീറ്റ് ചെയ്ത ചായ വില്പനക്കാരന്റെ ചിത്രമായിരുന്നു വിമർശനങ്ങൾക്കിടയാക്കിയത്.
തന്റെ ട്വീറ്റ് ഒരു തമാശ മാത്രമായിരുന്നുവെന്നാണ് പ്രകാശ് രാജ് ഇപ്പോൾ എക്‌സിലൂടെ വിശദീകരിച്ചിരിക്കുന്നത് . നേരത്തേ പോസ്റ്റ് ചെയ്ത ചിത്രം റീ പോസ്റ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വെറുപ്പ് വെറുപ്പിനെ മാത്രമേ കാണൂ. ആംസ്ട്രോങ്ങിന്റെ കാലത്തുള്ള തമാശയാണ് പറഞ്ഞത്. കേരളത്തിലെ ചായവില്പനക്കാരനെയാണ് ആഘോഷിച്ചത്. ട്രോളുകൾ ഏത് ചായ വില്പനക്കാരനെയാണ് കണ്ടതെന്നും അദ്ദേഹം ചോദിച്ചു.
‘വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം’ എന്ന തലക്കെട്ടോടെ നടൻ ട്വീറ്റ് ചെയ്ത ചായ വില്പനക്കാരന്റെ ചിത്രമായിരുന്നു വിമർശനങ്ങൾക്കിടയാക്കിയത്. രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചെന്നായിരുന്നു സോഷ്യൽമീഡിയയിൽ ഉയരുന്ന വിമർശനം. ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തെയാണ് നടൻ പരിഹസിച്ചതെന്നാണ് ചിലരുടെ കമന്‍റ്.
ചന്ദ്രയാൻ 3 ഇന്ത്യയുടെ അഭിമാനമാണെന്നും അന്ധമായ വിദ്വേഷത്തിനുള്ള ഉപകരണമല്ലെന്നും ചിലർ ട്വീറ്റ് ചെയ്തു. മോദിയോടും ബി.ജെ.പിയോടുള്ളമുള്ള അന്ധമായ വിരോധത്തിന്റെ പേരിൽ ഐഎസ്ആർഒയെ പരിഹസിക്കരുതെന്നും ഇത് ബിജെപിയുടെ മിഷനല്ലെന്നും ചിലർ ഓർമിച്ചു. അതേസമയം, ചിലർ പ്രകാശ് രാജിനെ പിന്തുണച്ചും രംഗത്തെത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം