ജിദ്ദ: ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി അംഗത്വ കാർഡുകളുടെ വിതരണം ജമാൽ വടമക്ക് കാർഡ് നൽകി ചേതന സാംസ്കാരിക വേദി പ്രസിഡന്റ് യൂനുസ് കാട്ടൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷെരീഫ് അറക്കൽ അധ്യക്ഷത വഹിച്ചു. വേണു അന്തിക്കാട്, നാസർ സൈൻ, സിബി പെരിഞ്ഞനം, നസീർ ചമ്മണൂർ, ഷാന്റോ ഇരിങ്ങാലക്കുട, റഫീഖ് വടമ, ടിറ്റോ തൃശൂർ, മജീദ് വള്ളിവട്ടം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് വടക്കേകാട് സ്വാഗതവും ഷാജു കാച്ചപ്പിള്ളി നന്ദിയും പറഞ്ഞു.