പട്ന: അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ പേരിലുള്ള പട്നയിലെ പാര്‍ക്കിന്റെ പേര് മാറ്റി നീതീഷ് കുമാര്‍ സര്‍ക്കാര്‍. നാളികേര പാര്‍ക്ക് എന്നാണ് പുനര്‍നാമകരണം ചെയ്തത്. സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.
Also read :സംസ്ഥാനത്ത് മന്ത്രിമാരുടെ ഉള്‍പ്പെടെ സർക്കാർ വാഹനങ്ങളിലെ എൽഇഡി ലൈറ്റുകൾക്ക് നിരോധനം
വനം-പരിസ്ഥിതി മന്ത്രി തേജ് പ്രതാപ് യാദവാണ് പട്നയിലെ കങ്കര്‍ബാഗില്‍ സ്ഥിതി ചെയ്യുന്ന അടല്‍ ബിഹാരി വാജ്പേയി പാര്‍ക്കിന്റെ പേര് കോക്കനട്ട് പാര്‍ക്ക് എന്ന് പുനര്‍നാമകരണം ചെയ്തത്. നേരത്തെ ഈ പാര്‍ക്കിന്റെ പേര് കോക്കനട്ട് പാര്‍ക്ക് എന്നായിരുന്നു. 2018ല്‍ എബി വാജ്പേയ് മരിച്ചതിന് പിന്നാലെയാണ് ആദരസൂചകമായി പാര്ക്കിന് അദ്ദേഹത്തിന്റെ പേര് നല്‍കിയത്. എന്നാല്‍ വീണ്ടും പാര്ക്കിന് പഴയ പേര് തന്നെ നല്കാന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പാര്ക്കിനുളളിലുള്ള വാജ്പേയ് പ്രതിമ അവിടെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്.പാര്‍ക്കിന്റെ പേര് മാറ്റാനുളള നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ബിജെപി വക്താവ് അരവിന്ദ് കുമാര്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം