കൊച്ചി: കൊച്ചിയിൽ നടന്ന 73-മത് ഇന്റർ സർവീസസ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ 27 വർഷത്തിന് ശേഷം ഇന്ത്യൻ എയർഫോഴ്സ് ചാമ്പ്യന്മാരായി. ഫൈനലിൽ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് അന്തർദേശീയ താരങ്ങൾ അടങ്ങിയ ഇന്ത്യൻ നേവിയെ ആണ് ഇന്ത്യൻ എയർഫോഴ്സ് പരാജയപ്പെടുത്തിയത്.
സെമി ഫൈനലിൽ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് മുൻ ചാമ്പ്യന്മാരായ ഇന്ത്യൻ ആർമിയെ പരാജയപ്പെടുത്തിയാണ് എയര്‍ഫോഴ്സ് ഫൈനലിലെത്തിയത്. ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് രണ്ട് ടീമുകളും നേവിയില്‍ നിന്നും എയര്‍ഫോഴ്സില്‍ നിന്നും ഓരോ ടീമുകളുമാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്.
read more രണ്ടാം ട്വന്റി 20യിലും തകര്‍പ്പന്‍ വിജയം; അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് പരമ്പര
പ്രസിന്, വിപിന്‍ജോ, അതുല്‍, ഷമീം, അഭിഷേക്, ദീപു, വിഷ്ണു തുടങ്ങിയ ഒമ്പത് മലയാളികൾ അടങ്ങിയ ടീമാണ് ഇന്ത്യൻ എയർഫോഴ്സിനായി മത്സരിച്ചത്. വർഷങ്ങൾക്കുശേഷം ഇന്ത്യൻ എയർഫോഴ്സ് വിജയികിരീടം നേടുമ്പോൾ ക്യാപ്റ്റൻ അരുൺ തേറമ്പിലും കോച്ച് ജയകുമാറും മലയാളികളാണ്.
ഇതിൽനിന്നും തെരഞ്ഞെടുത്ത താരങ്ങൾ നാഷണൽ ഗെയിംസിലും സീനിയർ നാഷണൽ സർവീസസ് ടീമിനുവേണ്ടിയും ജേഴ്സി അണിയും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം