തിരുവനന്തപുരം: ഓണക്കാലത്തെ അനധികൃത ലഹരിക്കച്ചവടത്തിന് തടയിടാന്‍ എക്സൈസ് വകുപ്പ്. സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവിലൂടെയാണ് ലഹരിക്കടത്ത് തടയാനുള്ള നടപടികള്‍ ആരംഭിച്ചു. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന ബസുകളും ട്രെയ്നുകളും കേന്ദ്രീകരിച്ചാണ് പരിശോധന.
ലഹരിവസ്തുക്കള്‍ പിടികൂടാന്‍ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായയുടെ സഹായത്തോടെയാണ് എക്സൈസിന്റെ പരിശോധന. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളില്‍ സമഗ്ര പരിശോധന. പൊലീസ് നായ സംശയംപ്രകടിപ്പിക്കുന്ന ബാഗുകള്‍ തുറന്ന് പരിശോധിക്കും. തമിഴ്നാട്ടില്‍ നിന്നും കര്‍ണാകടയില്‍ നിന്നമൊക്കെ ബസുകളുടെ മുകളില്‍ വരുന്ന പാഴ്സലുകളും പരിശോധിക്കുന്നുണ്ട്.
read more രണ്ടാം ട്വന്റി 20യിലും തകര്‍പ്പന്‍ വിജയം; അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് പരമ്പര
ഓണാവധിക്ക് നാട്ടിലേക്കെത്തുന്ന മലയളികളെ കേന്ദ്രീകരിച്ചാണ് അന്യസംസ്ഥാന ലഹരിമാഫിയ ലഹരിക്കടത്ത് നടത്തുന്നത്. എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ് അടക്കം മാരക ലഹരിവസ്തുക്കളാണ് ഓണക്കാലത്ത് കേരളത്തിലേക്ക് ഒഴുകുന്നതെന്നാണ് എക്സൈസ് പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം