ആലപ്പുഴ:അന്തരീക്ഷതാപനില കൂടിയതോടെ ജില്ലയില്‍ ചിക്കന്‍പോക്സ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. നിരവധി പേര് ചികിത്സതേടി.ചിക്കന്‍പോക്സ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.
അതിവേഗം പടരുന്ന രോഗമാണു ചിക്കന്‍പോക്സ്. വേരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണു ചിക്കന്‍പോക്സ് പടര്‍ത്തുന്നത്. ഗര്‍ഭിണികള്‍, പ്രമേഹ രോഗികള്‍, നവജാത ശിശുക്കള്‍, അര്‍ബുദം ബാധിച്ചവര്‍, ഹോസ്റ്റലുകളിലും മറ്റും കൂട്ടത്തോടെ ഒരുമിച്ച് താമസിക്കുന്നവര്‍ തുടങ്ങിയവര്‍ ചിക്കന്‍പോക്സിനെ കൂടുതല്‍ ജാഗ്രതയോടെ കാണണം.രോഗിയുടെ വായില്‍നിന്നും മൂക്കില്‍നിന്നുമുള്ള സ്രവങ്ങളാണ് പ്രധാനമായും രോഗം പരത്തുക. കൂടാതെ സ്പര്‍ശനം മൂലവും ചുമയ്ക്കുമ്ബോള്‍ പുറത്തുവരുന്ന ജലകണങ്ങള്‍ വഴിയും രോഗം പടരും. കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് മുതല്‍ കുമിള പൊന്തി 6 മുതല്‍ 10 ദിവസംവരെയും രോഗം പരത്തും. സാധാരണഗതിയില്‍ ഒരിക്കല്‍ രോഗം ബാധിച്ചാല്‍ ജീവിതകാലം മുഴുവന്‍ ഈ രോഗം വരാതെയിരിക്കാം. എന്നാല്‍ ചിലരില്‍ വീണ്ടും രോഗം വരാറുണ്ട്.
Rad also…യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തില്‍ ഇന്ത്യന്‍ വംശജന് രണ്ടാമത്
ആദ്യം ചെറിയ കുരുവായും പിന്നീട് അത് ഒരു തരം ദ്രാവകം നിറഞ്ഞ കുമിളകളായും മാറുന്നു. പലരിലും ചിക്കന്‍പോക്സ് വരുന്നത് വ്യത്യസ്ഥമായിട്ടായിരിക്കും. ഇക്കാരണത്താല്‍ തന്നെ ചിക്കന്‍പോക്സിന് പൊതുവായ ഒരു സ്വഭാവം പറയാന്‍ കഴിയില്ല. രോഗത്തെ ആദ്യ അവസരങ്ങളില്‍ മനസിലാക്കാന്‍ കഴിയാതെ പോകുന്നത് രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം