വാഷിങ്ടണ്‍: 2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള മത്സരത്തില്‍ ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി രണ്ടാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്തുള്ള ഡോണള്‍ഡ് ട്രംപുമായി വലിയ വ്യത്യാസത്തിലാണ് വിവേക്.
also read.. എക്സ് ഇനി ആരെയും ബ്ളോക്ക് ചെയ്യാന്‍ അനുവദിക്കില്ല!
ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് മൂന്നാം സ്ഥാനത്തുമാണ്. എമേഴ്സണ്‍ കോളജ് നടത്തിയ അഭിപ്രായ സര്‍വേയില്‍ ട്രംപ് 56 ശതമാനവുമായി മുന്നിലാണ്.
നിലവില്‍ പത്തു ശതമാനത്തോളം മാത്രമാണ് വിവേക് രാമസ്വാമിക്കു ലഭിച്ചിട്ടുള്ള പിന്തുണ. ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്കിന്റെ പിന്തുണ നേടിയതാണ് രാമസ്വാമിക്ക് ഏറ്റവുമൊടുവില്‍ കിട്ടിയ അനുകൂല ഘടകം. ജൂണില്‍ രണ്ടുശതമാനം മാത്രമായിരുന്നതാണ് ഓഗസ്ററിലെത്തുമ്പോള് രാമസ്വാമി 10 ആയി ഉയര്‍ത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം