കൊച്ചി: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലെ മെഡിക്കൽ വാല്യൂ ടൂറിസം (എം.വി.ടി) വിപണിയിൽ വൻ കുതിച്ച് ചാട്ടമുണ്ടാകുമെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ. 2020 ലെ കണക്കനുസരിച്ച് 2.89 ബില്യൺ ഡോളറായിരുന്നു വിപണി മൂല്യം. 2026ഓടെ ഇത് 13.42 ബില്യൺ ഡോളറായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആസ്റ്റർ ഹെൽത്ത് കെയറിന്റെ വിവിധ ആശുപത്രികളിലായി മിഡിൽ ഈസ്റ്റ്, പശ്ചിമാഫ്രിക്ക, സാർക്ക് രാജ്യങ്ങൾ എന്നിവിടങ്ങളിലെ 4000ത്തിലധികം രോഗികൾക്ക് കഴിഞ്ഞ വർഷം സേവനം നൽകിയതായും ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന അഡ്വാന്റേജ് ഹെൽത്ത് കെയർ ഇന്ത്യ 2023 ഉച്ചകോടിയുടെ ഏഴാം പതിപ്പിൽ മെഡിക്കൽ വാല്യൂ ടൂറിസവുമായി ബന്ധപ്പെട്ട സെഷനിൽ ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.
ഒരേ ഭൂമി, ഒരേ ആരോഗ്യം എന്നതായിരുന്നു കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രീസ് (ഫിക്കി) സംയുക്തമായി ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ കൺവെൻഷൻ ആന്റ് എക്‌സിബിഷൻ സെന്ററിൽ സംഘടിപ്പിച്ച ഉച്ചകോടിയുടെ മുദ്രാവാക്യം. ജി 20 യുടെ ഭാഗമായി നടക്കുന്ന നാലാമത് ആരോഗ്യ വർക്കിംഗ് ഗ്രൂപ്പും ആരോഗ്യമന്ത്രിമാരുടെ യോഗവും ഉച്ചകോടിയോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം