ന്യൂയോര്‍ക്ക്: തീപിടിച്ച് പൂര്‍ണമായി കത്തിക്കരിഞ്ഞ ഫെരാരി കാര്‍ വിറ്റു പോയത് 1.8 മില്യണ്‍ ഡോളറിന്. ഫെരാരി 500 മോണ്ടിയല് സ്പൈഡര്‍ സീരീസില്‍പ്പെട്ട കാറാണിത്.
also read.. ഇന്ത്യന്‍ ദമ്പതികളും മകനും മരിച്ച നിലയില്‍
1960കളില്‍ ഒരു റേസിനിടയിലാണ് കാറിനു തീപിടിച്ചത്. 1952~ലും 1953~ലും ഇറ്റാലിയന്‍ റേസിംഗ് ൈ്രഡവര്‍ ആല്‍ബെര്‍ട്ടോ അസ്കറി തുടര്‍ച്ചയായി എഫ്.ഐ.എ ഫോര്‍മുല വണ്‍ വേള്‍ഡ് ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പ് നേടിയതിന്റെ സ്മരണയ്ക്കായി ഫെരാരിയാണ് 500 മോണ്ടിയല് സൃഷ്ടിച്ചത്.
1954~ല്‍ ഗ്രാന്‍ പ്രീമിയോ സൂപ്പര്കോര്ട്ടെമാഗിയോര്, എവര്‍ഗ്രീന്‍ ട്രോഫി റേസ് തുടങ്ങിയ ഇവന്റുകളില്‍ ഈ ഫെരാരി കാര്‍ സജീവമായിരുന്നു.
ഇപ്പോള്‍ വിറ്റുപോയ കത്തിക്കരിഞ്ഞ കാര്‍ ഇറ്റാലിയന്‍ ഡിസൈന്‍ സ്ഥാപനമായ പിനിന് ഫറീനയാണ് നിര്‍മ്മിച്ചത്. 1954~ല്‍ റേസ്ട്രാക്കിലെ താരമായിരുന്ന ഫ്രാങ്കോ കോര്ട്ടെസിന്റേതായിരുന്നു കാര്‍. ഗിയര്‍ബോക്സ്, റിയര്‍ ആക്സില്‍ കോര്‍ണറുകള്‍, ലാംപ്രെഡി ഇന്‍ലൈന്‍~ഫോര്‍ എഞ്ചിന് എന്നിവ ഇപ്പോഴും ഉണ്ട്. തീപിടുത്തത്തെതുടര്‍ന്ന് ഇതേ രീതിയില്‍ സംരക്ഷിച്ചു വരുകയായിരുന്നു. പുതിയ ഉടമ ആരെന്ന വിവരം പുറത്തുവിട്ടിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
|