ദില്ലി: ഏഷ്യാ കപ്പിനുള്ള സ്ക്വാഡിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ സഞ്ജു സാംസണ് ടീമിലെത്താനുള്ള സാധ്യത തെളിയുന്നു. ഇന്ന് 12 മണിക്ക് ചേരുന്ന സെലക്ഷന് കമ്മിറ്റി യോഗത്തിന് ശേഷം 1.30ന് മുഖ്യ സെലക്റ്റര്‍ അജിത് അഗാര്‍ക്കര്‍ ടീം പ്രഖ്യാപിക്കും. ക്യാപ്റ്റന്‍ രോഹിത ശര്‍മ, കോച്ച് രാഹുല്‍ ദ്രാവിഡും യോഗത്തില്‍ പങ്കെടുക്കും. അടുത്ത മാസം രണ്ടിന് പാകിസ്ഥാനെതിരെയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. 17 അംഗ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിക്കുക.
നേരത്തെ, സഞ്ജുവിന് ടീമിലിടമുണ്ടാവില്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സഞ്ജു ടീമിലെത്താന്‍ സാധ്യതയുണ്ടെന്നാണ്. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരെ ധൃതിപിടിച്ച് കളിപ്പിക്കേണ്ടതില്ലെന്ന അഭിപ്രായമുണ്ട്. ഇന്ത്യന്‍ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം മെയ് ഒന്നിന് ശേഷം രാഹുല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല. ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജെയന്റ്സിനായി ഫീല്‍ഡ് ചെയ്യുമ്പോഴാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. ശ്രേയസും രാഹുലും ഇപ്പോള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ്. അതുകൊണ്ടുതന്നെ സഞ്ജു ഏകദിന ടീമില്‍ സ്ഥാനം നിലനിര്‍ത്താനുള്ള സാധ്യതയേറെയാണ്. തിലക് വര്‍മയ്ക്കും അവസരം ലഭിച്ചേക്കും.
Also read : അപകീർത്തിക്കേസ് റദ്ദാക്കാൻ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് കോടതി ഇന്ന് പരിഗണിക്കും
ഇന്ത്യയുടെ സാധ്യതാ ഇലവന്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ഇഷാന് കിഷന്, വിരാട് കോലി, തിലക് വര്‍മ, ശ്രേയസ് അയ്യര്‍ / സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍ / സഞ്ജു സാംസണ്, ഹാര്‍ദിക് പാണ്ഡ്, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ആര് അശ്വിന് / യൂസ്വേന്ദ്ര ചാഹല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ.
ഏഷ്യാ കപ്പിനുള്ള ടീമിനെയാണ് തെരഞ്ഞെടുക്കുന്നതെങ്കിലും സെലക്ടര്‍മാരുടെ കണ്ണും മനസും ഇന്ത്യ വേദിയാവുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലാണ്. ലോകകപ്പിന് മുന്‍പ് കെട്ടുറപ്പുള്ള ടീമിനെ കണ്ടെത്തുകയാണ് ലക്ഷ്യം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം