ഇരു കൈകളിലും തോക്കുമായി ബൈക്കില്‍ നിന്നുകൊണ്ട് അഭ്യാസം കാട്ടി യുവതി. ബിഹാറിലെ ദിഘ-ഗായിഘട്ട് ജെപി ഗംഗാ പാതയിലാണ് സംഭവം. പട്നയിലെ മറൈൻ ഡ്രൈവിന് സമീപമാണ് സംഭവം നടന്നത്.
ആണ്‍സുഹൃത്തിനൊപ്പം ബൈക്കിന്റെ പിന്നില്‍ യാത്രചെയ്യുമ്പോഴാണ് പെണ്‍കുട്ടി എഴുന്നേറ്റശേഷം ഇരുകൈകളിലെയും തോക്ക് ഉയര്‍ത്തികാട്ടിയത്. ഇവരോടൊപ്പം അടുത്തുണ്ടായിരുന്ന ബൈക്കില്‍ യാത്രചെയ്തവരാകാം വീഡിയോ പകര്‍ത്തിയത് എന്നാണ് കരുതുന്നത്.
read more രണ്ടാം ട്വന്റി 20യിലും തകര്‍പ്പന്‍ വിജയം; അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് പരമ്പര
സംഭവം അധികൃതരില്‍ ഞെട്ടലുളവാക്കി. വീഡിയോ കണ്ടതായും സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്നും പട്ന എസ് പി വൈഭവ് ശര്‍മ്മ അറിയിച്ചു. വാഹനം ഏതെന്ന് തിരിച്ചറിഞ്ഞതായും ഉടനടി നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം