തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ഇന്ന് വീണ്ടും ഉന്നതതല യോഗം. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് വേണമോ വേണ്ടയോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും.
ചര്‍ച്ചയുണ്ടാകുമെങ്കിലും ഓണക്കാലവും പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പും പരിഗണിച്ച് ഉടന്‍ തീരുമാനങ്ങളിലേക്ക് കടക്കില്ലെന്നാണ് സൂചന. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് കെഎസ്ഇബി ചെയര്മാന് നല്കുന്ന റിപ്പോര്‍ട്ടാകും പ്രധാനമായും ചര്‍ച്ച ചെയ്യുക.
Also read : അപകീർത്തിക്കേസ് റദ്ദാക്കാൻ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് കോടതി ഇന്ന് പരിഗണിക്കും
കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നും വൈദ്യുതി ചാര്‍ജ് വര്‍ധനയടക്കം വേണ്ടി വന്നേക്കാമെന്നും മന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു. വൈകുന്നേരങ്ങളില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന നിര്ദേശവുമുണ്ടായേക്കും. വൈദ്യുതി നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ചശേഷമാകും തീരുമാനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം