മഴ മാറി തെളിഞ്ഞു നിൽക്കുന്ന കാലാവസ്ഥ. ഓണാവധികൂടിയെത്തുന്നതോടെ ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരിക്കും. അവധിക്കാലം മുന്നിൽക്കണ്ട് സഞ്ചാരികളെ വരവേൽക്കാൻ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ഒട്ടേറെ പുതുമകളും ഈ ടൂറിസം സീസണുണ്ട്.
മൂടല്‍മഞ്ഞും കുളിരുമായി സഞ്ചാരികളെ മാടി വിളിക്കുകയാണ് മൂന്നാർ.പഴയ മൂന്നാറിലെ ഹൈഡൽ പാർക്കിൽ കുട്ടികൾക്കുൾപ്പെടെയുളള 14 പുതിയ റൈഡുകളാണ് ഹൈഡൽ ടൂറിസം ഓണത്തോടനുബന്ധിച്ച് തയാറാക്കുന്നത്.കൂടാതെ വൈദ്യുത വിളക്ക് അലങ്കാരങ്ങൾ സ്ഥാപിക്കുന്ന ജോലികൾ നടന്നു വരുന്നു.മാട്ടുപ്പെട്ടി ജലാശയത്തിൽ ഓണക്കാലത്ത് സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് ഏഴുപേർക്ക് സഞ്ചരിക്കാൻ കഴിയുന്ന മൂന്ന് സ്പീഡ് ബോട്ടുകൾ പുതുതായി എത്തിച്ചിട്ടുണ്ട്.
Also Read;കേരളത്തിൽ മഴ സാധ്യത തുടരുന്നു: ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
കെ എഫ്ഡിസിയുടെ മാട്ടുപ്പെട്ടി റോഡിലെ ഫ്ലവർ ഗാർഡൻ, ഡിടിപിസിയുടെ ദേവികുളം റോഡിലെ ബോട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങളും ഓണക്കാലത്ത് എത്തുന്ന സന്ദർശകരെ സ്വീകരിക്കാനായി ഒരുങ്ങി .
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം