കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ആക്ടിങ് ചെയർമാൻ കെ.ബൈജുനാഥ് സിറ്റി പൊലീസ് കമ്മിഷണറോടാണു റിപ്പോർട്ട് തേടിയത്. ഹർഷിനയുടെ പരാതിയിൻമേലാണു നടപടി.
മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടും പൊലീസിന്റെ കണ്ടെത്തലും കമ്മീഷന്‍ പരിശോധിക്കും. നടപടിക്രമങ്ങള്‍ വൈകുന്നത് മൂലമാണ് ഹര്‍ഷിനയ്ക്ക് നീതി ലഭിക്കാത്തതെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ കെ. ബൈജുനാഥ് കോഴിക്കോട് പറഞ്ഞു.
മെഡിക്കൽ കോളജിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെയാണ് കത്രിക കുടുങ്ങിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതു ജില്ലാതല മെഡിക്കൽ ബോർഡ് തള്ളിയെങ്കിലും ഇതിനെതിരെ സംസ്ഥാന സമിതിക്കു പൊലീസ് അപ്പീൽ നൽകിയിട്ടുണ്ട്.
ഹർഷിനയ്ക്കു മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടത്തിയ ഗവ. മെഡിക്കൽ കോളജിലെ 2 ഡോക്ടർമാർ, 2 നഴ്സുമാർ എന്നിവരെ പ്രതികളാക്കി തുടർ നടപടികളുമായി പൊലീസ് മുന്നോട്ടു പോകുന്നുണ്ട്. മെഡിക്കൽ കോളജ് എസിപി കെ.സുദർശനാണ് കേസ് അന്വേഷിക്കുന്നത്.
പൊലീസിന്റെ റിപ്പോര്‍ട്ട് ലഭിയ്ക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ വേഗത്തിലാക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ തീരുമാനം. കേസന്വേഷണവുമായി മുന്നോട്ടു പോകാനാണ് പൊലീസിന്റെയും നീക്കം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം