ടാറ്റ മോട്ടോർസും തുടങ്ങിയ വെച്ച ഓണം സ്പെഷ്യൽ ഓഫറുകൾക്ക് പുറമെ മാരുതി സുസുക്കിയും മഹീന്ദ്രയും ഹ്യുണ്ടായിയുമെല്ലാം പ്രാദേശിക ഡീലർമാരിലൂടെ കിടിലൻ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങളെല്ലാം ഉപഭോക്താക്കളിലേക്ക് എത്തിച്ചിട്ടുണ്ട്.ഇതിനു പിന്നാലെയിതാ നിസാൻ മോട്ടോർ ഇന്ത്യ കേരളത്തിൽ പ്രത്യേക ഓണം ഓഫറുകൾ പ്രഖ്യാപിച്ചു. ഓഫറുകൾ ഓഗസ്റ്റ് മാസത്തേക്ക് മാത്രമായിരിക്കും സാധുതയുള്ളത്. ഓണം ഓഫറിന് കീഴിൽ കാർ വാങ്ങുന്നവർക്ക് മൊത്തം 87,000 രൂപ വരെ ആനുകൂല്യം ലഭിക്കും. നിലവിൽ ഇന്ത്യൻ വിപണിയിൽ മാഗ്‌നൈറ്റ് മാത്രമാണ് ജാപ്പനീസ് ബ്രാൻഡ് വിൽക്കുന്നത്. അതിനാൽ ഈ ഓഫർ കോംപാക്‌ട് എസ്‌യുവിക്ക് മാത്രമേ ബാധകമാകൂ.
വാഹന വിപണിയിൽ വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന മൂന്ന് വർഷത്തെ പ്രീപെയ്ഡ് മെയിന്റനൻസ് പ്ലാൻ (PMP), 50,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ബോണസ്, 5,000 രൂപ വിലയുള്ള ആക്‌സസറികൾ, 5,000 രൂപയുടെ പ്രത്യേക കോർപ്പറേറ്റ് ബെനഫിറ്റുകൾ എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങളാണ് നിസാന്റെ ഓണം ഓഫറിൽ ഉൾപ്പെടുന്നത്. ഇതുകൂടാതെ, നിസാൻ റെനോ ഫിനാൻഷ്യൽ സർവീസസ് ഇന്ത്യ NRFSI) വഴിയുള്ള പ്രത്യേക ഫിനാൻസിംഗ് ഓഫറും കമ്പനി ഉപഭോക്താക്കൾക്കായി അണിനിരത്തിയിട്ടുണ്ട്.ഇതിലൂടെ പുത്തൻ നിസാൻ മാഗ്നൈറ്റ് സ്വന്തമാക്കുമ്പോൾ 6.99 ശതമാനം പലിശ നിരക്കിൽ ഫിനാൻസ് സ്കീം തെരഞ്ഞെടുക്കാനും കമ്പനി അവസരം ഒരുക്കിയിട്ടുണ്ട്.
വിപണിയിലെത്തിയപ്പോൾ ഇന്ത്യയിലെ ഏറ്റവും വില കുറവുള്ള എസ്‌യുവി എന്ന ഖ്യാതിയോടെയാണ് നിസാൻ മാഗ്നൈറ്റ് കളംനിറഞ്ഞത്. മികച്ച ഫീച്ചറുകളുടെ അകമ്പടിയും സേഫ്റ്റിയും അതോടൊപ്പം തന്നെ യുവത്വം നിറഞ്ഞ ഡിസൈനും കോർത്തിണക്കി നിർമിച്ച മാഗ്നൈറ്റ് അതിവേഗം ഹിറ്റടിക്കുകയായിരുന്നു. ആരും കയറായിരുന്ന നിസാൻ ഷോറൂമുകളിൽ ആളെക്കൂട്ടിയതും ഈ സബ്-4 മീറ്റർ എസ്‌യുവിയായിരുന്നു.ഇപ്പോൾ കിടിലം ഓണം ഓഫർ കൂടി വന്നതോടെ വീണ്ടും ഷോറൂമുകളിൽ തിരക്ക് അനുഭവപ്പെടാൻ തുടങ്ങുമെന്നാണ് അനുമാനം. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് (HSA), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് മാഗ്നൈറ്റ് സബ്-4 മീറ്റർ എസ്‌യുവിയുടെ സുരക്ഷാ സംവിധാനങ്ങൾ നിസാൻ അടുത്തിടെ പുതുക്കിയിരുന്നു.
ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റ് റേറ്റിംഗിൽ നിസാൻ മാഗ്‌നൈറ്റിന് 4 സ്റ്റാർ റേറ്റിംഗും ലഭിച്ചിട്ടുണ്ട്. നിലവിൽ 6.00 ലക്ഷം മുതൽ 11.02 ലക്ഷം രൂപ വരെയാണ് ഈ എസ്‌യുവിയുടെ എക്സ്ഷോറൂം വില വരുന്നത്.വയർലെസ് കണക്റ്റിവിറ്റിയുള്ള 22.86 സെന്റീമീറ്റർ ആൻഡ്രോയിഡ് കാർപ്ലേ ടച്ച്‌സ്‌ക്രീൻ, പ്രീമിയം സ്പീക്കറുകൾ, ട്രാക്ക് റിയർ ക്യാമറ, ആപ്പ് അധിഷ്‌ഠിത നിയന്ത്രണങ്ങളുള്ള ആംബിയന്റ് ലൈറ്റിംഗ് എന്നിവ പോലുള്ള അധിക സവിശേഷതകളാണ് നിസാൻ മാഗ്‌നൈറ്റ് ഗെസ സ്പെഷ്യൽ എഡിഷനിൽ കോർത്തിണക്കിയിരിക്കുന്നത്. 7.39 ലക്ഷം രൂപ മുതലാണ് ഗെസ എഡിഷനായി മുടക്കേണ്ട എക്സ്ഷോറൂം വില.XE, XL, XV എക്സിക്യൂട്ടീവ്, XV, XV പ്രീമിയം, XV റെഡ് എഡിഷൻ എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിലാണ് മോഡൽ ഇപ്പോൾ വിപണിയിൽ ഇടംപിടിച്ചിരിക്കുന്നത്. കോംപാക്ട് എസ്‌യുവിയായ മാഗ്‌നൈറ്റിൻ്റെ ഒരു ലക്ഷം യൂണിറ്റ് വിൽപ്പനയും അടുത്തിടെ കമ്പനി മറികടന്നിരുന്നു. രണ്ട് വ്യത്യസ്ത പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് നിസാൻ മാഗ്നൈറ്റ് ഇന്ത്യയിൽ എത്തുന്നത്.ഇതിൽ ആദ്യത്തെ 1.0 ലിറ്റർ ത്രീ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 72 bhp പവറിൽ പരമാവധി 96 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്. അതേസമയം രണ്ടാമത്തെ 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ 100 bhp കരുത്തിൽ 160 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു സിവിടി ഓട്ടോമാറ്റിക്കും തെരഞ്ഞെടുക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം