സദ്യ ഉണ്ണാത്തവരായി ആരും ഉണ്ടാകില്ല. ഓണം ഇങ്ങെത്തുമ്പോള്‍ നമ്മള് ഏറ്റവുംകൂടുതല്‍ തയ്യാറെടുപ്പ് നടത്തുന്നതും ഓണസദ്യ ഒരുക്കാനായിരിക്കും.
ഓണസദ്യഒരുക്കുമ്പോള് ഓര്ക്കാപനായി ചില വിശേഷങ്ങള്‍ ഇതാ………ബന്ധു മിത്രാദികളോടൊപ്പമുള്ള മഹാഭോജനം എന്ന് അര്ഥാമുള്ള ‘സഗ്ധി’ എന്ന സംസ്കൃതശബ്ദത്തില്‍ നിന്നാണ് ‘സദ്യ’ എന്ന മലയാള വാക്കിന്റെ ഉദ്ഭവം. രുചികളെല്ലാം അടങ്ങിയിരിക്കണം ഒരു സദ്യയില്‍. സസ്യാഹാരം ആയിരിക്കും പ്രധാനമായും ഉള്പ്പെയടുത്തുക. എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ആറുരസങ്ങളും ചേര്ന്നയതാണ് സദ്യ.
നിലത്തു പായ വിരിച്ച് അതില്‍ തൂശനില ഇട്ട് അതില്‍ വേണം സദ്യ വിളമ്പാന്‍.. വിളമ്പുന്നതിനും ഉണ്ണുന്നതിനും ചില ക്രമവും ചിട്ടകളും ഉണ്ട്. പ്രാദേശികമായും സാമുദായികമായും ചില വ്യത്യാസം സദ്യകളില്‍ കാണാന്‍ സാധിക്കും. പതിനഞ്ചു കൂട്ടം കറികള്‍ എങ്കിലും സദ്യക്ക് ഉണ്ടാകും.സദ്യയ്ക്ക് ഇല ഇടുന്നത് മുതല്‍ തുടങ്ങുന്നു സദ്യയുടെ ക്രമങ്ങള്‍. തൂശനിലയുടെ തലഭാഗം, ഉണ്ണുന്ന ആളിന്റെ ഇടത്തുവശത്തായിരിക്കണം വരേണ്ടത് . ഓരോ കറികളും വിളമ്പുന്നത്തിന് അതിന്റെതായ രീതി ഉണ്ട് .
കായനുറുക്ക്, ശര്ക്കറരവരട്ടി, എന്നിവ വാഴയിലയുടെ ഇടത്ത് ഭാഗത്താണ് വിളമ്പുക. അച്ചാറുകളും , ഇഞ്ചിപുളി തുടങ്ങിയ വിഭവങ്ങൾ ഇലയുടെ ഇടത്തേ മൂലയില്‍ വിളമ്പുന്നു. പഴം ഇടത്തുവശത്ത് ഇലയുടെ താഴെയായിവയ്ക്കുന്നു , അതിനു മുകളില്‍ പപ്പടവും വയ്ക്കുന്നു.അതിനു ശേഷം പച്ചടി, കിച്ചടി , ഇഞ്ചി , എന്നിവയും മദ്ധ്യഭാഗത്തുനിന്നും വലത്തുഭാഗത്തേക്ക് അവിയല്‍, തോരന്‍, കാളന്, ഓലന്‍ എന്നിവയും വിളമ്പുന്നു. അതിനു ശേഷം ചോറ് വിളമ്പി ആദ്യം പരിപ്പും, നെയും വിളമ്പു. ഇത് പപ്പടം കൂട്ടി കഴിക്കാവുന്നത് ആണ്. അതിനു ശേഷം സാമ്പാര്‍ വിളമ്പുന്നു , അതുകഴിഞ്ഞാല്‍ അല്പം പുളിക്കായ്പുളിശ്ശേരിയും വിളമ്പുന്നു.
ഇനി പയസങ്ങള്‍ വിളമ്പണം. അട പ്രഥമന്‍ ആണ് പ്രധാനമായും വിളമ്പുക. പഴം ചേര്‍ത്ത് ആണ് പായസം കഴിക്കുക. ഒന്നിലേറെ പയസങ്ങള്‍ സദ്യയില്‍ വിളമ്പാറുണ്ട്. മധുരത്തിന്റെ മത്തു കുറക്കാന്‍ അല്പം ചോറ് കുടി വിളമ്പി തൈര് , രസം എന്നിവ കൂട്ടി കഴിക്കുന്നു.സദ്യ കഴിഞ്ഞ് ഇല മടക്കുന്നതിനും രീതിയുണ്ട്. ഊണ് ഇഷ്ടപ്പെട്ടാല്‍ ഇല മുകളില്‍ നിന്ന് താഴോട്ടാണു മടക്കുക.ചില പ്രദേശ ങ്ങളില്‍ വ്യെത്യസ്ഥ മായ കറികളും, സസ്യേതര വിഭവ ങ്ങളും വിളമ്പാറുണ്ട്. കറികള്‍ എല്ലാം ഒന്ന് ആണെങ്കിലും രൂചികളില്‍ ചെറിയ വ്യത്യാസങ്ങള്‍ ചില പ്രദേശങ്ങളില്‍ കാണാം.
പാരമ്പര്യത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കുടി ആണ് ഓരോ ഓണവും, അതുകൊണ്ട് ഓണസദ്യയുടെ പാരമ്പര്യവും,ചിട്ടകളും ഇത്തവണ ഓണസദ്യ ഒരുക്കുമ്പോള്‍…
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം