ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വാരാണസിയില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എം.പി പ്രിയങ്ക ചതുര്‍ദേവി. അടുത്ത പ്രധാനമന്ത്രി ഇന്ത്യ സഖ്യത്തില്‍ നിന്നാകുമെന്നതിനാല്‍ ഇത്തവണ സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ മോദി നടത്തിയത് പ്രധാനമന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അവസാന പ്രസംഗമാണെന്നും പ്രിയങ്ക ചതുര്‍ദേവി പറഞ്ഞു.
‘‘ഇന്ത്യ മുന്നണി മുന്നിൽ തന്നെയുണ്ട്. ആരാണ് ഈ സീറ്റിൽ യോജിച്ച സ്ഥാനാർഥി എന്ന് ഇന്ത്യ മുന്നണി ചർച്ച ചെയ്യുകയാണ്. പ്രിയങ്ക ഗാന്ധിയാണ് വാരാണസി മണ്ഡലത്തിൽ മത്സരിക്കുന്നതെങ്കിൽ ഉറപ്പായും വിജയിക്കും.’’– പ്രിയങ്ക ചതുർവേദി പറഞ്ഞു. രാജ്യത്തെ പൊതുവികാരം കണക്കിലെടുത്താൽ പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദിയുടെ അവസാനത്തെ പ്രസംഗമാണ് സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടന്നതെന്നും അവർ പറഞ്ഞു.
‘വിലക്കയറ്റം, തൊഴിലില്ലായ്മ, കര്‍ഷകരുടെ സങ്കടങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നിവയെല്ലാം രാജ്യത്ത് വര്‍ധിച്ചു. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. അവര്‍ ചോദ്യങ്ങള്‍ ചോദിക്കും. ഇത്തവണ സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ അവരുടെ (ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍) അവസാന പ്രസംഗമായിരുന്നു. അടുത്ത വര്‍ഷം ഇന്ത്യ സഖ്യത്തില്‍ നിന്നുള്ള പ്രധാനമന്ത്രിയാണ് രാജ്യത്തെ മുന്നോട്ടുനയിക്കുക’, ചതുര്‍വേദി പറഞ്ഞു.
പ്രിയങ്ക വാരണാസിയില്‍ മത്സരിച്ചാല്‍ അവരുടെ വിജയത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിയും അഭിപ്രായപ്പെട്ടിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം