ന്യൂന മര്‍ദ്ദം, ഏറ്റവും പുതിയ മഴ മുന്നറിയിപ്പ്; വരും മണിക്കൂറുകളിൽ കേരളത്തിലെ 6 ജില്ലകളിൽ മഴ സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദത്തിന്‍റെ സ്വാധീനത്താൽ കേരളത്തിൽ മഴ സാധ്യത തുടരുന്നു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പശ്ചിമ ബംഗാൾ – വടക്കൻ ഒഡിഷ തീരത്തിനും മുകളിലായാണ് ന്യുന മർദ്ദം സ്ഥിതി ചെയ്യുന്നത്.

also read.. പച്ചക്കറി വണ്ടിയുമായി യുവാവ്, അകത്ത് 30 ലക്ഷം രൂപയുടെ ഹാൻസ്: വയനാട്ടിൽ വൻ നിരോധിത പുകയില വേട്ട

അടുത്ത 2-3 ദിവസത്തിനുള്ളിൽ ന്യൂനമ‍ർദ്ദം പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ വടക്കൻ ഒഡിഷ – വടക്കൻ ഛത്തീസ്‌ഗഡ്‌ വഴി സഞ്ചരിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മിതമായ തോതിലുള്ള ഒറ്റപ്പെട്ട മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

അതേസമയം വരും മണിക്കൂറിൽ കേരളത്തിലെ ആറ് ജില്ലകളിൽ മഴ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. നാല് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതേസമയം കേരള-കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News