ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്’. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്’.ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നത്.
മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ക്രിസ്മസിനോട് അനുബന്ധിച്ച് റിലീസുണ്ടാകും എന്നും തിയറ്റര്‍ ചാര്ട്ടിംഗ് തുടങ്ങിയതായും ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ‘വാലിബ’ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വളരെ പെട്ടെന്ന് പുരോഗമിക്കുകയാണെന്നും ട്രേഡ് അനലിസ്റ്റുകളുടെ ട്വീറ്റുകളില്‍ സൂചിപ്പിക്കുന്നു. എന്തായാലും മോഹന്‍ലാല്‍ ചിത്രത്തിന്റെ റിലീസ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ ആവേശത്തിലാണ് ആരാധകര്‍.
read more : കെസി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിൽ മോഷണം: അന്വേഷണം ഊർജിതമാക്കി പൊലീസ്
ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ‘മലൈക്കോട്ടൈ വാലിബന്റെ’ നിര്‍മ്മാണ പങ്കാളികളാണ്. ഗുസ്തിക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മധു നീലകണ്ഠന് ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രമായ ‘മലൈക്കോട്ടൈ വാലിബനി’ല്‍ മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠന് ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം