മുംബൈ: വന്‍ പദ്ധതികളോടെ എടിഎം കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ച കള്ളന്മാര്ക്ക് പ്ലാനിങ് പാളിയതോടെ പണമൊന്നും ലഭിക്കാതെ മടങ്ങേണ്ടി വന്നു. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പണം നിറയ്ക്കാതെ വെച്ചിരുന്ന മെഷീനായിരുന്നു വന്‍ പദ്ധതികളോടെ വന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് മോഷ്ടാക്കള്‍ കുത്തിത്തുറന്നത് എന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
read more : കെസി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിൽ മോഷണം: അന്വേഷണം ഊർജിതമാക്കി പൊലീസ്
മഹാരാഷ്ട്രയിലെ പല്‍ഗാറില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. മസ്വാന് ഗ്രാമത്തിലുള്ള ഒരു എടിഎമ്മാണ് കള്ളന്മാര് നശിപ്പിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെ എത്തിയ മോഷണ സംഘം എടിഎം മെഷീനിലെ പണം സൂക്ഷിക്കുന്ന പെട്ടി കുത്തിത്തുറന്നു. തെളിവ് നശിപ്പിക്കാന്‍ എടിഎം കിയോസ്കിനുള്ളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ ആദ്യം തന്നെ തകര്‍ത്തിരുന്നു.
എന്നാല്‍, അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പണം നിറയ്ക്കാതെ മാറ്റിവെച്ചിരിക്കുന്ന മെഷീന് തകര്‍ത്തിട്ടും ഇവര്‍ക്ക് പണമൊന്നും അപഹരിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു. മെഷീനും സിസിടിവികളും തകര്‍ത്തതിന് കള്ളന്മാര്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം