ജയിലറിന്റെ വിജയം ആരാധകര്‍ ആഘോഷിക്കുമ്പോള്‍ രജനികാന്ത് തീര്‍ഥാടനത്തിലാണ്. ഹിമാലയ സന്ദര്‍ശനം നടത്തിയ ശേഷം താരം ഇന്നലെ ഉത്തര്‍പ്രദേശില്‍ എത്തി. എയര്‍പോര്‍ട്ടിലെത്തിയ രജനി എഎന്‍ഐയോട് നടത്തിയ പ്രതികരണത്തില്‍, താന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും അദ്ദേഹത്തോടൊപ്പം ജയിലര്‍ കാണുമെന്നും പറഞ്ഞു.
ഇതുകൂടാതെ, യുപിയിലെ ചില തീര്‍ത്ഥാടന കേന്ദ്രങ്ങളും സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയിലറിന് ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാം ഭഗവാന്റെ അനുഗ്രഹം എന്നായിരുന്നു നടന്റെ മറുപടി. ബോക്സ് ഓഫീസില്‍ 500 കോടി കളക്ഷനിലേക്ക് കടക്കുകയാണ് ‘ജയിലര്‍’.
Also read : മണിപ്പൂർ : വെടിവയ്പിലും അക്രമത്തിലും 3 കുക്കി യുവാക്കൾ കൊല്ലപ്പെട്ടു
കഴിഞ്ഞ ദിവസം ഝാര്‍ഖണ്ഡിലെ ഛിന്നമസ്താ ക്ഷേത്രത്തില്‍ രജനി സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് ശേഷമാണ് യുപിയിലേക്കെത്തിയത്. ഏറെക്കാലമായി വരണമെന്ന് ആഗ്രഹിച്ചിരുന്ന ക്ഷേത്രമാണ് ഝാര്‍ഖണ്ഡിലെ ഛിന്നമസ്താ എന്നാണ് നടന് പറഞ്ഞത്. ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സി പി രാധാകൃഷ്ണനുമായും താരം കൂടിക്കാഴ്ച നടത്തിയിരുന്നു. യുപിയിലെ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ക്ക് ശേഷം ചെന്നൈയിലേക്ക് മടങ്ങുമെന്നാണ് സൂചന.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം