പറ്റ്ന: ബിഹാറിലെ മാധ്യമപ്രവർത്തകനായിരുന്ന വിമൽ കുമാർ യാദവിനെ വെടിവച്ചു കൊന്ന കേസിൽ 4 പേർ അറസ്റ്റിലായി. വിപിൻ യാദവ്, ഭവേഷ് യാദവ്, ആശിഷ് യാദവ്, ഉമേഷ് യാദവ് എന്നിവരാണ് വിവിധയിടങ്ങളിൽ നിന്നായി അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. കൊലക്കേസിൽ ഉൾപ്പെട്ട മറ്റു രണ്ട് പേർക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
read more : കെസി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിൽ മോഷണം: അന്വേഷണം ഊർജിതമാക്കി പൊലീസ്
വെള്ളിയാഴ്ച രാവിലെയാണ് ബിഹാറിലെ അരാരിയയിൽ വച്ച് വിമൽ കുമാർ യാദവ് കൊല്ലപ്പെട്ടത്.
വിമൽകുമാറന്റെ വാതിലിൽ തട്ടി വിളിച്ച് വെടിവയ്ക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. രണ്ടു വർഷങ്ങൾക്കു മുൻപ് വിമലിന്റെ സഹോദരനും ഇതേ രീതിയിൽ കൊല്ലപ്പെട്ടിരുന്നു. ആ കേസിലെ ഏക ദൃക്സാക്ഷിയായിരുന്നു വിമൽ കുമാർ യാദവ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.