ബി.എസ്.സി വിദ്യാർത്ഥിയായ അഞ്ജലിയാണ് കൊല്ലപ്പെട്ടത്. അഞ്ജലിയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കത്തിച്ചുവെന്നും പൊലീസ് പറഞ്ഞു
ഹരിയാനയിലെ ഗുർഗോണിൽ ദുരഭിമാനക്കൊല. അന്യജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്തതിന്റെ പേരിലാണ് 22കാരിയായ യുവതിയെ കുടുംബാംഗങ്ങൾ കഴുത്തുഞെരിച്ച് കൊന്നത്.
വ്യാഴാഴ്ച സഹോദരൻ കുനാലിനൊപ്പം താമസിക്കാൻ പോയ അഞ്ജലിയെ കാണാനില്ലെന്ന് പങ്കാളി സന്ദീപ് പൊലീസിൽ പരാതി നൽകുകയായിരുന്നു
‘അഞ്ജലിയെ മാതാപിതാക്കൾ വധിക്കാൻ പദ്ധതിയിട്ടതിനെ തുടർന്നാണ് കുനാലിനൊപ്പം താമസിക്കാൻ പോയത്. സന്ദീപ് തന്റെ സഹോദരിയുടെ വീട്ടിലും കുനാലിന്റെ പങ്കാളി ജോലിക്കും പോയ സമയം നോക്കി കുനാൽ മാതാപിതാക്കളെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു സഹപ്രവർത്തകനാണ് അഞ്ജലി മരിച്ചെന്നും ബന്ധുക്കൾ അവളുടെ അന്ത്യ കർമങ്ങൾ സുർഹേഠിയിൽ ചെയ്യുന്നുവെന്നുമുള്ള വിവരം സന്ദീപിനെ അറിയിച്ചത്. വിവരം കേട്ടയുടൻ ഫ്ളാറ്റിലേക്കെത്തിയ സന്ദീപ് ഫ്ളാറ്റ് അടച്ചിരിക്കുന്നത് കാണുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു
സന്ദീപ് ബ്രാഹ്മണനും അഞ്ജലി ജാറ്സ മുദായത്തിലുപ്പെട്ടയാളായത് കൊണ്ട് തന്നെ ഇരുവരുടെയും വിവാഹത്തിന് അഞ്ജലിയുടെ മാതാപിതാക്കൾക്ക് എതിർപ്പുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ അഞ്ജലിയുടെ മാതാപിതാക്കളെയും സഹോദരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം