യമഹ R15, കെടിഎം RC, ബജാജ് പൾസർ പോലുള്ള മോഡുലകളെല്ലാം അരങ്ങുവാഴുന്ന എൻട്രി ലെവൽ സെഗ്മെന്റിനെ പുളംകൊള്ളിക്കാൻ ഹീറോ കരിസ്‌മ XMR ഓഗസ്റ്റ് 29-ന് പുതുപ്പിറവിടെയുക്കുകയാണ്. ആദ്യതലമുറയുടെ കരുത്തിലാണ് മൂന്നാംതലമുറ ആവർത്തനത്തിലേക്ക് മോട്ടോർസൈക്കിൾ ആവാഹിക്കപ്പെടുന്നത്.സ്പോർട്‌സ് ബൈക്കുകളുടെ പുതിയ സൂപ്പർസ്റ്റാർ അവതരിക്കാൻ ഇനിയുള്ളത് ദിവസങ്ങൾ മാത്രമാണ്. യമഹ R15, കെടിഎം RC, ബജാജ് പൾസർ പോലുള്ള മോഡുലകളെല്ലാം അരങ്ങുവാഴുന്ന എൻട്രി ലെവൽ സെഗ്മെന്റിനെ പുളംകൊള്ളിക്കാൻ ഹീറോ കരിസ്‌മ XMR ഓഗസ്റ്റ് 29-ന് പുതുപ്പിറവിടെയുക്കുകയാണ്. ആദ്യതലമുറയുടെ കരുത്തിലാണ് മൂന്നാംതലമുറ ആവർത്തനത്തിലേക്ക് മോട്ടോർസൈക്കിൾ ആവാഹിക്കപ്പെടുന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വരാനിരിക്കുന്ന കരിസ്‌മ XMR 210 മോട്ടോർസൈക്കിളിനെ ചുറ്റിപ്പറ്റി ചെറിയ ടീസർ വീഡിയോകളും ചിത്രളും സോഷ്യൽ മീഡിയകളിലൂടെ പുറത്തിറക്കി ഹൈപ്പ് ഉണ്ടാക്കുകയാണ് ഹീറോ മോട്ടോകോർപ്. കരിസ്‌മയുടെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടൻ ഹൃത്വിക് റോഷനെ ബ്രാൻഡ് പുനർനിയമിക്കുകയുമുണ്ടായി. കഴിഞ്ഞ ദിവസം ഹെഡ്‌ലൈറ്റിന്റെ ചിത്രങ്ങൾ പുറത്തുവിട്ട കമ്പനി ഇപ്പോഴിതാ ബൈക്ക് എങ്ങനെയിരിക്കുമെന്ന് വ്യക്തമായി തെളിയിക്കുന്ന വീഡിയോയുമായാണ് രംഗപ്രവേശം ചെയ്‌തിരിക്കുന്നത്.മസ്‌കുലാർ എന്നാൽ സ്‌പോർട്ടി സ്റ്റൈലിംഗിലാണ് മോട്ടോർസൈക്കിൾ വരുന്നതെന്ന് ഈ വീഡിയോ തെളിയിക്കുന്നു. പൂർണ രൂപം വെളിപ്പെടുത്തുന്നില്ലെങ്കിലും വരാനിരിക്കുന്ന ഹീറോ കരിസ്‌മ XMR 210 മോഡലിന്റെ രൂപഘടന ടീസർ വ്യക്തമാക്കുന്നുണ്ട്. ഫ്യുവൽ ടാങ്ക് തികച്ചും മസ്ക്കുലറായാണ് പണികഴിപ്പിച്ചിരിക്കുന്നത്. ആകൂടാതെ ഫുൾ ഫെയറിംഗ് സ്റ്റൈലും ബൈക്കിനെ അഴക് വർധിപ്പിക്കുന്നുണ്ടെന്നതിൽ സംശയമില്ല.
കൂടാതെ സ്പ്ലിറ്റ് സീറ്റ് സജ്ജീകരണവും ഹീറോ കരിസ്‌മ XMR-നുണ്ട്. മോട്ടോർസൈക്കിളിൽ ക്ലിപ്പ്-ഓൺ ഹാൻഡിൽ ബാറുകളാണ് കമ്പനി നൽകിയിരിക്കുന്നത്. ഷാർപ്പ് ഡിസൈനും മെലിഞ്ഞ ടെയിൽ ലാമ്പും ഉപയോഗിച്ചിരിക്കുന്നതിനാൽ പിൻവശവും സ്പോർട്ടിയറാണ്. ‘X’ ആകൃതിയിലുള്ള പുതിയ എൽഇഡി ഹെഡ്‌ലാമ്പാവും മുൻവശത്തെ പൂരകമാക്കുക. വലിയ വിൻഡ് സ്‌ക്രീൻ, ഫെയറിംഗ് മൗണ്ടഡ് മിററുകൾ എന്നിവയും രൂപത്തോട് ഇഴുകിച്ചേരുന്നുണ്ട്.കറുപ്പിലൊരുക്കുന്ന 17 ഇഞ്ച് അലോയ് വീലുകളും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും സ്പ്ലിറ്റ് സീറ്റുകളും ഡിജിറ്റൽ കൺസോളും പുതിയ ഹീറോ കരിസ്‌മ XMR ബൈക്കിന് മോഡേൺ ടച്ച് നൽകും. മറ്റ് ഫീച്ചറുകൾ എന്തെല്ലാമാണെന്ന് അറിയാൻ ഓഗസ്റ്റ് 29 വരെ കാത്തിരിക്കാം. എന്തായാലും പുതിയ 210 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാവും ബൈക്കിൽ ഇടംപിടിക്കുകയെന്ന് സ്ഥിരീകരിക്കാം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വരാനിരിക്കുന്ന കരിസ്‌മ XMR 210 മോട്ടോർസൈക്കിളിനെ ചുറ്റിപ്പറ്റി ചെറിയ ടീസർ വീഡിയോകളും ചിത്രളും സോഷ്യൽ മീഡിയകളിലൂടെ പുറത്തിറക്കി ഹൈപ്പ് ഉണ്ടാക്കുകയാണ് ഹീറോ മോട്ടോകോർപ്. കരിസ്‌മയുടെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടൻ ഹൃത്വിക് റോഷനെ ബ്രാൻഡ് പുനർനിയമിക്കുകയുമുണ്ടായി. കഴിഞ്ഞ ദിവസം ഹെഡ്‌ലൈറ്റിന്റെ ചിത്രങ്ങൾ പുറത്തുവിട്ട കമ്പനി ഇപ്പോഴിതാ ബൈക്ക് എങ്ങനെയിരിക്കുമെന്ന് വ്യക്തമായി തെളിയിക്കുന്ന വീഡിയോയുമായാണ് രംഗപ്രവേശം ചെയ്‌തിരിക്കുന്നത്.മസ്‌കുലാർ എന്നാൽ സ്‌പോർട്ടി സ്റ്റൈലിംഗിലാണ് മോട്ടോർസൈക്കിൾ വരുന്നതെന്ന് ഈ വീഡിയോ തെളിയിക്കുന്നു. പൂർണ രൂപം വെളിപ്പെടുത്തുന്നില്ലെങ്കിലും വരാനിരിക്കുന്ന ഹീറോ കരിസ്‌മ XMR 210 മോഡലിന്റെ രൂപഘടന ടീസർ വ്യക്തമാക്കുന്നുണ്ട്. ഫ്യുവൽ ടാങ്ക് തികച്ചും മസ്ക്കുലറായാണ് പണികഴിപ്പിച്ചിരിക്കുന്നത്. ആകൂടാതെ ഫുൾ ഫെയറിംഗ് സ്റ്റൈലും ബൈക്കിനെ അഴക് വർധിപ്പിക്കുന്നുണ്ടെന്നതിൽ സംശയമില്ല.കറുപ്പിലൊരുക്കുന്ന 17 ഇഞ്ച് അലോയ് വീലുകളും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും സ്പ്ലിറ്റ് സീറ്റുകളും ഡിജിറ്റൽ കൺസോളും പുതിയ ഹീറോ കരിസ്‌മ XMR ബൈക്കിന് മോഡേൺ ടച്ച് നൽകും. മറ്റ് ഫീച്ചറുകൾ എന്തെല്ലാമാണെന്ന് അറിയാൻ ഓഗസ്റ്റ് 29 വരെ കാത്തിരിക്കാം. എന്തായാലും പുതിയ 210 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാവും ബൈക്കിൽ ഇടംപിടിക്കുകയെന്ന് സ്ഥിരീകരിക്കാം.ഇത് 25 bhp പവറിൽ പരമാവധി 30 Nm torque വരെ നൽകിയേക്കുമെന്നാണ് വിവരം. ഈ എഞ്ചിൻ 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കും. സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് പോലുള്ള ഫീച്ചറുകളൊന്നും ഈ എൻട്രി ലെവൽ സ്പോർട്‌സ് ബൈക്കി പ്രതീക്ഷിക്കേണ്ടതില്ല. ഇനിയെങ്ങാനും അവതരിപ്പിച്ചാൽ അതൊരു ബോണസായി കൂട്ടിയാൽ മതി. സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമും ബോക്‌സ് സ്‌റ്റൈൽ സ്വിംഗാർമും ഉള്ള പുതിയ പ്ലാറ്റ്‌ഫോമാണ് ബൈക്കിന് അടിത്തറ.
Also Read;കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു, രണ്ട് ഫാമുകളിലെ പന്നികളെ കൊന്നൊടുക്കും
മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ മുന്നിൽ ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ മോണോഷോക്ക് സസ്‌പെൻഷനുമാണ് ഹീറോ തങ്ങളുടെ പുത്തൻ കരിസ്‌മ XMR മോഡലിന് സമ്മാനിക്കുക. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും ഉണ്ടാവും. ഡ്യുവൽ-ചാനൽ എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ഫീച്ചർ ചെയ്യുന്ന ഹീറോയുടെ ആദ്യ ബൈക്കായി പുതിയ കരിസ്‌മ അറിയപ്പെടുകയും ചെയ്യും.വിലയുടെ കാര്യത്തിലേക്ക് വന്നാൽ ഹീറോ മോട്ടോകോർപ് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മത്സരാധിഷ്ഠിത വില നിശ്ചയിച്ച ചരിത്രമാണ് ഇതുവരെയുണ്ടായിട്ടുള്ളത്. ആയതിനാൽ പുത്തൻ കരിസ്‌മ XMR-ലും ഇതുതന്നെ പ്രതീക്ഷിക്കാം. ഏകദേശം 1.80 ലക്ഷം രൂപ മുതൽ വില പ്രതീക്ഷിക്കുന്ന മോട്ടോർസൈക്കിളിന് ഇന്ത്യൻ വിപണിയിൽ യമഹ R15 V4, ബജാജ് പൾസർ F250, സുസുക്കി ജിക്‌സർ 250, കെടിഎം RC സീരീസ് പോലുള്ള അഡാറ് മോഡലുകളുമായാവും മത്സരിക്കേണ്ടി വരിക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം