മലപ്പുറം: ചീക്കോട് മുണ്ടക്കലിൽ തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ച് കുട്ടികൾക്ക് പരിക്ക്. മുണ്ടക്കൽ യുപി സ്കൂളിലെ വിദ്യാർഥികൾക്കും വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുള്ള കുട്ടിക്കുമാണ് നായയുടെ കടിയേറ്റത്.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സ്കൂളിൽനിന്നും പ്രാർഥനയ്ക്കായി മോസ്ക്കിലേക്ക് പോകാനായി ഇറങ്ങിയ കുട്ടികളെയാണ് നായ ആക്രമിച്ചത്. വിദ്യാർഥികളെ ആക്രമിച്ച നായ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെയും കടിച്ചു. നാട്ടുകാർ നായയെ പിടികൂടി കെട്ടിയിട്ടു.