തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാറ്റിസ്ഥാപിക്കണമെന്ന ഭരണ പരിഷ്കാര കമ്മിഷന് ശുപാര്‍ശ തള്ളി. ഇപ്പോഴത്തെ കെട്ടിടം റീ മോഡലിങ് ചെയ്താല്‍ മതിയെന്നാണ് സെന്തില്‍ കമ്മിഷന്റെ നിര്‍ദേശം. നഗരപരിധിയില്‍ സ്ഥലം കണ്ടെത്തുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് കമ്മിഷന് ചൂണ്ടിക്കാട്ടുന്നത്. വി എസ് അച്യുതനാന്ദന് അധ്യക്ഷനായ കമ്മിഷനാണ് സെക്രട്ടേറിയറ്റ് മാറ്റാന്‍ നിര്‍ദേശം നല്‍കിയത്.
സ്ഥലപരിമിതിയുള്ളതിനാൽ, പാളയത്തുനിന്ന് 5 കിലോമീറ്റർ അകലെ സ്ഥലം കണ്ടെത്തി സെക്രട്ടേറിയറ്റ് മാറ്റി സ്ഥാപിക്കുന്ന കാര്യം പരിഗണിക്കണമെന്ന ഭരണപരിഷ്ക്കാര കമ്മിഷന്റെ ശുപാർശ നടപ്പിലാക്കേണ്ടതില്ലെന്നാണ് സമിതി നിര്‍ദേശം. സമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
നിയമസഭയിൽ നിന്ന് അകലെയായി സെക്രട്ടേറിയറ്റ് പ്രവർത്തിക്കുന്നത് നിയമസഭാസമ്മേളനം നടക്കുന്പോൾ സഭയിൽ ഹാജരാകേണ്ട ഉദ്യോഗസ്ഥർക്ക് പ്രയാസം സൃഷ്ടിക്കും. സെക്രട്ടേറിയറ്റ് മാറ്റിസ്ഥാപിക്കുന്നത് സർക്കാരിന് വലിയ സാന്പത്തികബാധ്യത സൃഷ്ടിക്കും. നിലവിലെ കെട്ടിടങ്ങൾ സൗന്ദര്യവും പൈതൃകവും നഷ്ടപ്പെടാത്ത രീതിയിലും സുരക്ഷിതത്വം ഉറപ്പാക്കിയും ശാസ്ത്രീയമായി പുനഃക്രമീകരിക്കണമെന്നാണു നിർദേശം.
പൈതൃകമന്ദിരങ്ങളിൽ അറ്റകുറ്റപ്പണി നടത്താൻ പ്രാവീണ്യവും പരിചയസന്പത്തുമുള്ള സ്ഥാപനത്തെ ചുമതലപ്പെടുത്തണം. റീമോഡലിംഗ് നടക്കുന്പോൾ സെക്രട്ടേറിയറ്റ് പ്രവർത്തനം തടസപ്പെടാത്ത രീതിയിൽ ഓഫീസുകൾ കാന്പസിനകത്ത് താത്കാലികമായി പുനഃക്രമീകരിക്കുകയും പണി പൂർത്തീകരിക്കുന്ന ഭാഗത്തേക്ക് മുൻകൂട്ടി തയാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിൽ പുനഃക്രമീകരിക്കുകയും ചെയ്യണം.
സെക്രട്ടേറിയറ്റ് കെട്ടിടങ്ങൾ റീമോഡലിംഗ് നടത്തുന്പോൾ സെക്രട്ടേറിയറ്റ് സെൻട്രൽ ലൈബ്രറിക്കും നിയമവകുപ്പ് ലൈബ്രറിക്കും ആധുനിക സംവിധാനം ഒരുക്കണം. മന്ത്രിമാരുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും ഓഫീസുകൾ അടുത്തടുത്തു ക്രമീകരിക്കണം.
സെക്രട്ടേറിയറ്റിൽ ശാസ്ത്രീയമായ മാലിന്യനിർമാർജന സംവിധാനം ആസൂത്രണം ചെയ്ത് ഉടൻ നടപ്പാക്കണം. പൊതുഭരണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായും പരിസ്ഥിതിവകുപ്പ് സെക്രട്ടറി, ശുചിത്വ മിഷൻ സിഇഒ, അനെർട്ട് ഡയറക്ടർ എന്നിവർ അംഗങ്ങളായുമുള്ള കമ്മിറ്റിയെ ഇതിനായി രൂപീകരിക്കണമെന്നും സമിതി ശിപാർശ ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം