ക്വലാലംപൂര്‍: മലേഷ്യയിൽ സ്വകാര്യ ചെറു വിമാനം ഹൈവേയിലേക്ക് ഇടിച്ചിറങ്ങിയുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. വിമാനം കാറിലും ബൈക്കിലും ഇടിച്ച് തീഗോളമായി പൊട്ടിത്തകർന്നു. വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും ബൈക്ക് യാത്രികനും കാറിലുണ്ടായിരുന്ന ആളുമാണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.40 ന് വടക്കൻ ക്വലാലംപൂരിലെ എൽമിന ടൗണിനു സമീപം ഗുത്രി ഹൈവേയിലായിരുന്നു അപകടം. വിനോദസഞ്ചാരദ്വീപായ ലാങ്കാവിയിൽനിന്ന് സെലങ്കോറിലേക്ക് പോവുകയായിരുന്നു വിമാനം. ബീച്ച് ക്രാഫ്റ്റ് 390 മോഡല്‍ വിമാനം എയർട്രാഫിക് കൺട്രോളുമായി ബന്ധം നഷ്ടപ്പെട്ടതിനു പിന്നാലെ ഹൈവേയിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. വിമാനം തീഗോളമായി മാറുന്നതും ഹൈവേയിലുണ്ടായിരുന്ന വാഹനങ്ങൾ തീയ്ക്കുള്ളിൽ പെടുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം.
ഹൈവേയിലൂടെ യാത്ര ചെയ്യുകയായിരുന്ന കാർ,ബൈക്ക് യാത്രികരാണ് മരിച്ച മറ്റു രണ്ടു പേർ. വിമാനത്തിലുണ്ടായിരുന്നവരിൽ ഒരു പ്രാദേശികനേതാവും ഉൾപ്പെടുന്നതായാണ് വിവരം. അപകടത്തിനെ കുറിച്ച് പൈലറ്റിൽ നിന്ന് സൂചനകളൊന്നും ലഭിച്ചിരുന്നില്ലെന്നാണ് മലേഷ്യൻ സിവിൽ എവിയേഷൻ അതോറിറ്റി ചീഫ് നോറസ്മാൻ മഹ്‌മൂദ് പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം