ബംഗളൂരു: പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്നു ലാൻഡർ മൊഡ്യൂൾ വിജയകരമായി വേർപെടുത്തിയതിനു പിന്നാലെ ചന്ദ്രന്റെ കൂടുതൽ ദൃശ്യങ്ങൾ പകർത്തി ചന്ദ്രയാൻ. വിക്രം ലാൻഡർ ഇമേജർ (എൽഐ) കാമറ–1 പകർത്തിയ ചിത്രങ്ങളാണ് ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടത്.
പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട ലാന്‍ഡര്‍ മൊഡ്യൂളിന്റെ ആദ്യ ഡീബൂസ്റ്റിങ് പ്രകിയ വിജയകരമായി പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രനോട് കൂടുതല്‍ അടുത്ത ചന്ദ്രയാന്‍ മൂന്നിന്റെ ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയായി. 113 കിലോമീറ്റര്‍ മുതല്‍ 157 കിലോമീറ്റര്‍ പരിധിയില്‍ ലാന്‍ഡര്‍ എത്തിച്ചു. ഈ മാസം 20നാണ് അടുത്ത ഭ്രമണപഥം താഴ്ത്തല്‍.
17 ദിവസം ഭൂമിയെ വലംവച്ച ശേഷം ഓഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്. ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്ക് ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്. ഐ എസ് ആര്‍ഒ യുടെ ഏറ്റവും ജിഎസ്എല്‍വി മാര്‍ക്ക് 3 എന്ന വിക്ഷേപണ പേടകമാണ് ചന്ദ്രയാന്‍ 3നെ ഭ്രമണപഥത്തില്‍ എത്തിച്ചത്. ജൂലൈ 14-ന് ഉച്ചകഴിഞ്ഞ് 2.35-നാണ് പേടകത്തെ ഭൂമിയില്‍നിന്ന് വിക്ഷേപിച്ചത്.
അതിനിടെ വിക്രം ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വിജയകരമായി വേര്‍പ്പെട്ടതിനു പിന്നാലെ ദൗത്യത്തിലെ അടുത്ത നിര്‍ണായക ഘട്ടമായ “ഡീബൂസ്റ്റിങ്ങിലേക്ക്’ ചാന്ദ്രയാന്‍-3 കടന്നു. ചന്ദ്രോപരിതലത്തിലേക്ക് കൂടുതല്‍ അടുപ്പിക്കാനായി വേഗം കുറച്ച് താഴ്ന്ന ഭ്രമണപഥത്തിലേക്കെത്തിക്കാന്‍ ലാന്‍ഡറിന്റെ പ്രവേഗം കുറയ്ക്കുന്ന പ്രക്രിയയാണ് ഡീബൂസ്റ്റിംഗ്.
പേടകത്തിലെ ത്രസ്റ്റര്‍ എന്‍ജിനുകള്‍ വിപരീതദിശയില്‍ ജ്വലിപ്പിച്ചാണ് പ്രവേഗം കുറയ്ക്കുന്നത്. ഡീബൂസ്റ്റിംഗ് പൂര്‍ത്തിയാകുന്നതോടെ ചന്ദ്രനില്‍ നിന്നും ഏറ്റവും ദൂരം കുറഞ്ഞ ഭ്രമണപഥമായ “പെരിലൂണിലേക്ക്’ ഉപഗ്രഹമെത്തും. ബംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്വർക്ക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം