ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍നിന്ന് മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ്. കഴിഞ്ഞ തവണ അമേഠിയിലും വയനാട്ടിലുമാണ് രാഹുല്‍ മത്സരിച്ചത്. വയനാട്ടില്‍നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ പക്ഷേ, അമേഠിയില്‍ ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയോട് പരാജയപ്പെടുകയായിരുന്നു.
അതേസമയം, പ്രിയങ്ക ഗാന്ധി അവർക്ക് ഇഷ്ടമുള്ളയിടത്ത് മത്സരിക്കുന്നമെന്നും ഇഷ്ടമുണ്ടെങ്കിൽ വാരണാസിയിൽ മോദിക്ക് എതിരെ മത്സരിക്കാൻ പ്രിയങ്ക എത്തുമെന്നും അജയ് റായ് പറഞ്ഞു. പ്രിയങ്ക വാരണാസിയിൽ മത്സരിച്ചാൽ അവരെ വിജയിപ്പിക്കാൻ പ്രവർത്തകർ ഒന്നിച്ചിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ തവണ അമേഠിയിലും വയനാട്ടിലും രാഹുൽ മത്സരിച്ചിരുന്നുവെങ്കിലും വയനാട്ടിൽ മാത്രമാണ് വിജയിച്ചിരുന്നത്. കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രിയായ സ്മൃതി ഇറാനിയാണ് 2019 ലെ തെരഞ്ഞെടുപ്പിൽ രാഹുലിനെ തോൽപ്പിച്ചത്. 55,120 വോട്ടിനാണ് സ്മൃതി രാഹുലിനെ അട്ടിമറിച്ചത്. സ്മൃതി 4,68,514 വോട്ട് നേടിയപ്പോൾ രാഹുലിന് 4,13,394 വോട്ടാണ് ലഭിച്ചത്. 2004 മുതൽ 2014 വരെ മണ്ഡലത്തിലെ എംപിയായിരുന്നു രാഹുൽ. 2004, 2009, 2014 തെരഞ്ഞെടുപ്പുകളിലെല്ലാം രാഹുൽ വിജയിച്ചു. അതിന് മുമ്പ് 1999ൽ സോണിയ ഗാന്ധിയായിരുന്നു ലോക്‌സഭയിൽ അമേഠിയെ പ്രതിനിധീകരിച്ചത്.
അതേസമയം, രാഹുൽ ഗാന്ധിയുടെ ‘സ്ഥാനാർത്ഥിത്വം’ പ്രഖ്യാപിച്ച് യു പി കോൺഗ്രസ് അധ്യക്ഷൻ രംഗത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി എ ഐ സി സി. ഉത്തർ പ്രദേശ് പി സി സി അധ്യക്ഷൻ അജയ് റായ് പറഞ്ഞത് അദ്ദേഹത്തിന്‍റെ ആഗ്രഹമായിരിക്കുമെന്നാണ് എ ഐ സി സി പ്രതികരിച്ചത്. രാഹുല്‍ഗാന്ധിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ആയിട്ടില്ലെന്നും എ ഐ സി സി അറിയിച്ചു. യു പി അധ്യക്ഷൻ അദ്ദേഹത്തിന്‍റെ ആഗ്രഹമാണ് പ്രകടിപ്പിച്ചതെന്നും എ ഐ സി സി ചൂണ്ടികാട്ടി. എന്നാൽ അമേഠിയോട് ഇപ്പോഴും രാഹുലിന് അടുത്ത ബന്ധമാണുള്ളതെന്നും എ ഐ സി സി വിവരിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം