ബാര്‍സലോണ: യുഎസിലെ ഹവായിക്കു പിന്നാലെ സ്പെയ്നിലും കാനഡയിലും കാട്ടുതീ പടര്‍ന്നുപിടിക്കുന്നു. ആയിരക്കണക്കിനാളുകളെ ഒഴിപ്പിച്ചു.
also read.. പുരാവസ്തു മോഷണം: മ്യൂസിയം ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
സ്പെയിനിലെ കാനറി ദ്വീപില്‍ 30 കിലോമീറ്റര്‍ ചുറ്റളവില്‍ പടര്‍ന്ന കാട്ടുതീയില്‍ ആയിരക്കണക്കിന് ഏക്കര്‍ നശിച്ചു. 7,600 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 40 വര്‍ഷത്തിനിടെ ദ്വീപിലുണ്ടായ ഏറ്റവും വലിയ തീപിടിത്തമാണ്.
കാനഡയില്‍ വടക്കന്‍ നഗരമായ യെല്ലോനൈഫിനു സമീപമാണ് കാട്ടുതീ പടര്‍ന്നത്. 20,000 പേരെ ഒഴിപ്പിച്ചു.
ഇതിനിടെ ഹവായ് മൗവിയില്‍ മരിച്ചവരുടെ എണ്ണം 110 ആയി. യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും ഹവായ് സന്ദര്‍ശിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഹവായിയിലെ മൗവിയില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും വലിയ കാട്ടുതീയില്‍ പെട്ടു കാണാതായവര്‍ക്കുവേണ്ടി നായ്ക്കളെ ഉപയോഗിച്ചുള്ള തിരച്ചില്‍ പുരോഗമിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം