പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ക്രിസ്ത്യൻ പള്ളികൾ കത്തിച്ച സംഭവത്തിൽ നൂറിലധികം പേരെ അറസ്റ്റ് ചെയ്തു. 21 പള്ളികൾ കത്തിക്കുകയും നിരവധി വീടുകൾ ആക്രമിക്കുകയും ചെയ്ത സംഭവത്തിലാണ് നടപടി.
രണ്ട് ക്രിസ്ത്യാനികൾ ഖുറാൻ കീറിയതായി ആരോപിച്ചാണ് ബുധനാഴ്ച ഫൈസലാബാദ് ജില്ലയിലെ ജറൻവാല തഹ്സിലിലെ ക്രിസ്ത്യാനികളുടെ നിരവധി പള്ളികളും വീടുകളും ജനക്കൂട്ടം ആക്രമിച്ചത്. ജറൻവാലയിലെ സാൽവേഷൻ ആർമി ചർച്ച്, യുണൈറ്റഡ് പ്രിബൈസ്റ്റേറിയൻ ചർച്ച്, അലൈഡ് ഫൗണ്ടേഷൻ ചർച്ച്, ഷെറുൺ വാല ചർച്ച് തുടങ്ങിയവയാണ് കത്തിച്ചത്.
മതനിന്ദ ആരോപിച്ച് ക്രിസ്ത്യാനികളുടെ വീടുകളും പള്ളികളും ആക്രമിച്ചതിന് തീവ്രവാദ ഗ്രൂപ്പായ തെഹ്രീക്-ഇ-ലബ്ബയ്ക്ക് പാകിസ്ഥാൻ (ടി.എൽ.പി) പ്രവർത്തകർ ഉൾപ്പെടെ നൂറിലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു
അക്രമികൾ 21 പള്ളികൾ കത്തിക്കുകയോ നശിപ്പിക്കുകയോ ചെയ്തുവെന്നും നൂറുകണക്കിന് ബൈബിളിന്റെ പകർപ്പുകൾ കത്തിച്ചുവെന്നും ക്രിസ്ത്യൻ സാമുദായിക നേതാക്കൾ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. ഒരു പാസ്റ്ററുടെ വസതിയുൾപ്പെടെ ക്രിസ്ത്യാനികളുടെ 35 വീടുകളും നശിപ്പിച്ചിട്ടുണ്ട്.
എന്നാൽ പ്രദേശത്ത് സമാധാനം പുനഃസ്ഥാപിച്ചെങ്കിലും ഇസ്ലാമിസ്റ്റുകൾ വീണ്ടും ആക്രമണം നടത്തിയേക്കുമെന്ന് ക്രിസ്ത്യാനികൾ ഭയപ്പെടുന്നുവെന്നും സാമുദായിക നേതാക്കൾ പറയുന്നു.
ബുധനാഴ്ച നടന്ന കലാപത്തെത്തുടർന്ന് മൂവായിരത്തിലധികം പൊലീസുകാരെയും രണ്ട് കമ്പനി പാകിസ്ഥാൻ റേഞ്ചേഴ്സിനെയുമാണ് ജറൻവാലയിൽ വിന്യസിച്ചിട്ടുള്ളത്.
ക്രിസ്ത്യാനിയായ ഷൗക്കത്ത് മസിഹ് ജറൻവാലയിലെ അസിസ്റ്റന്റ് കമ്മീഷണറായത് മുതൽ ചില പ്രാദേശിക മുസ്ലിങ്ങൾക്ക് പ്രശ്നമുണ്ടായെന്ന് പാക് സെന്റർ ഫോർ ലോ ആൻഡ് ജസ്റ്റിസ് നെപ്പോളിയൻ ഖയ്യൂം പറഞ്ഞു.
‘ദൈവനിന്ദയുടെ പേരിൽ അവർ ആദ്യം എ.സിയുടെ ഓഫീസ് അക്രമിക്കാനാണ് നീങ്ങിയത്. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്
പാകിസ്ഥാനിൽ പള്ളികൾക്ക് നേരെ നടന്ന അക്രമത്തിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്ന് അമേരിക്ക അറിയിച്ചു. ന്യൂനപക്ഷ ക്രിസ്ത്യൻ സമൂഹത്തിന്റെ സംരക്ഷണം അധികാരികൾ ഉറപ്പാക്കണമെന്ന് ആംനസ്റ്റി ഇന്റർനാഷണലും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കലാപത്തെ തുടർന്ന് ഭൂരിഭാഗം ക്രിസ്ത്യാനികളും ബുധനാഴ്ച തന്നെ പ്രദേശം വിട്ടിട്ടുണ്ടെന്നാണ് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നത്. സർക്കാർ തങ്ങൾക്ക് സുരക്ഷ നൽകുകയും വീടുകളും പള്ളികളും ആക്രമിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നത് വരെയും ഞങ്ങൾക്ക് ഞങ്ങളുടെ വീടുകളിലേക്ക് മടങ്ങാൻ സാധിക്കില്ലെന്ന് സംഘർഷത്തെ തുടർന്ന് പലായനം ചെയ്ത ക്രിസ്ത്യൻ കുടുംബങ്ങൾ പറഞ്ഞു.
എന്നാൽ ബുധനാഴ്ച നടന്ന
കലാപത്തെത്തുടർന്ന് മൂവായിരത്തിലധികം പൊലീസുകാരെയും രണ്ട് കമ്പനി പാകിസ്ഥാൻ റേഞ്ചേഴ്സിനെയുമാണ് ജറൻവാലയിൽ വിന്യസിച്ചിട്ടുള്ളത്.
വിദ്യാഭ്യാസമുള്ളവർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞത് കുറ്റമോ; അരവിന്ദ് കെജ്രിവാൾ
ന്യൂനപക്ഷ സമുദായങ്ങളുടെയും കമ്യൂണിറ്റികളുടെയും 70 പൊലീസുകാരെ ഉൾപ്പെടുത്തി ഇസ്ലാമാബാദ് പൊലീസ് ന്യൂനപക്ഷ സംരക്ഷണ യൂണിറ്റ് രൂപീകരിച്ചിട്ടുണ്ട്.
ഇസ്ലാം ഒഴികെയുള്ള മതങ്ങൾ പിന്തുടരുന്ന ആളുകളുടെ ആരാധനാലയങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിൽ പാകിസ്ഥാൻ ഭരണകൂടം പരാജയപ്പെട്ടെന്ന് പാകിസ്ഥാനിലെ സഭ ബിഷപ്പ് ആസാദ് മാർഷലും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം