റോയല്‍ എന്‍ഫീല്‍ഡ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരുപിടി പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ പോകുകയാണ്. ട്രയംഫിന്റെയും ഹാര്‍ലി ഡേവിഡ്‌സണിന്റെയും വെല്ലുവിളി മറികടക്കാനായി പുതു തലമുറ ബുള്ളറ്റ് 350 കൊണ്ടുവരുന്നതാണ് അതില്‍ ഒന്ന്. സെപ്റ്റംബര്‍ ഒന്നിന് ബുള്ളറ്റ് അവതരിക്കുന്ന വാര്‍ത്ത കേട്ട് ആവേശം കൊണ്ടിരിക്കുന്ന എന്‍ഫീല്‍ഡ് ആരാധകര്‍ക്ക് ഇരട്ട മധുരമേകി പുതിയ ഹിമാലയന്‍ 450 ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ പോകുകയാണ്.
ലോഞ്ചിന് മുന്നോടിയായി മഞ്ഞുപൊതിഞ്ഞ വീഥികളിലൂടെ മുന്നേറുന്ന ഡ്യുവല്‍ പര്‍പ്പസ് അഡ്വഞ്ചര്‍ ടൂററിന്റെ 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു ഔദ്യോഗിക ടീസര്‍ വീഡിയോ വാഹന നിര്‍മാതാവ് പുറത്തിറക്കി. ബുള്ളറ്റിന്റെ ലോഞ്ചിന് ശേഷം നവംബര്‍ ഒന്നിന് ഹിമാലയന്‍ 450 അരങ്ങേറുമെന്നാണ് സൂചന. ഉത്സവ സീസണില്‍ ആളുകള്‍ ഷോറൂമുകളിലേക്ക് തള്ളിക്കയറുന്ന സാഹചര്യം മുതലെടുക്കാനാണ് എന്‍ഫീല്‍ഡിന്റെ ലക്ഷ്യം.
വിപണിയില്‍ എത്തുന്നതോടെ റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉല്‍പ്പന്നങ്ങളിലൊന്നായി ഹിമാലയന്‍ 450 മാറും. എന്‍ഫീല്‍ഡിന്റെ മോഡല്‍ നിരയില്‍ നിലവിലെ ഹിമാലയന്റെ മുകളിലായിരിക്കും ഹിമാലയന്‍ 450-യുടെ സ്ഥാനം. 411 സിസി എഞ്ചിനാണ് നിലവിലെ ഹിമാലയന് തുടിപ്പേകുന്നത്. പോരായ്മകള്‍ ഉണ്ടെങ്കിലും ഇന്ത്യന്‍ യുവതയെ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകളിലേക്ക് അടുപ്പിച്ച ഈ മോഡല്‍ വമ്പന്‍ വിജയമായിരുന്നു.ഭാരവും അണ്ടര്‍ പവര്‍ എഞ്ചിനുമാണ് നിലവില്‍ വിപണിയിലുള്ള ഹിമാലയന്റെ പ്രധാന പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത് പരിഹരിക്കാനായാണ് പുതിയ മോട്ടോര്‍സൈക്കിളില്‍ പുതുപുത്തന്‍ 450 സിസി ലിക്വിഡ്-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ കൊണ്ടുവരുന്നത്. റോയല്‍ എന്‍ഫീല്‍ഡ് നിര്‍മ്മിച്ച ആദ്യത്തെ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണിത്. നിലവിലെ തലമുറ ഹിമാലയനിലെ ഓയില്‍-കൂള്‍ഡ് 411 സിസി, ലോംഗ്-സ്‌ട്രോക്ക് എഞ്ചിന്‍ 25 bhp കരുത്തും 32 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ്.ഈ എഞ്ചിന്‍ എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോക്‌സുമായാണ് വരുന്നത്.വരാന്‍ പോകുന്ന ബൈക്കിന്റെ പവര്‍ ഔട്ട്പുട്ടുകള്‍ ഇതുവരെ റോയല്‍ എന്‍ഫീല്‍ഡ് വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഈ എഞ്ചിന്‍ ഏകദേശം 40-45 bhp പവറും 40 Nm ടോര്‍ക്കും നല്‍കുമെന്നാണ് സൂചന. റൈഡിനിടെ യാതൊരു സ്ട്രസും അനുഭവപ്പെടാതിരിക്കാനായി എഞ്ചിന്‍ ട്യൂണ്‍ ചെയ്യും. പുതിയ എഞ്ചിന്‍ 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുമെന്നാണ് പ്രതീക്ഷ. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ച് സ്റ്റാന്‍ഡേഡായി വരും.
ഡിസൈന്‍ വശം ഹിമാലയന്‍ 450 നിലവിലെ തലമുറ മോഡലിന്റെ പരിണമിച്ച പതിപ്പായിരിക്കും. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പിനൊപ്പം വലിയ വിന്‍ഡ്സ്‌ക്രീനുള്ള മുന്‍വശത്ത് ബീക്ക് മാതൃകയിലുള്ള ഫ്രണ്ട് ഗാര്‍ഡുണ്ട്. വീഴ്ചയില്‍ സംരക്ഷണം നല്‍കുന്നതിനായി ഒരു എക്‌സ്‌റ്റേണല്‍ കേജും കാണും. ‘റോയല്‍ എന്‍ഫീല്‍ഡ്’ ബാഡ്ജിംഗുമായാണ് ഈ കേജ് വരിക.ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും കമ്പനി ഉള്‍ക്കൊള്ളിക്കുമെന്നാണ് പ്രതീക്ഷ. എല്‍ഇഡി ടെയില്‍ ലൈറ്റ്, സ്പ്ലിറ്റ് സീറ്റ്, സ്റ്റഡി ഗ്രാബ് റെയില്‍, ടൂറിംഗ് ആക്‌സസറികള്‍ക്കായുള്ള മൗണ്ടിംഗ് പോയിന്റുകള്‍, സൈഡ് മൗണ്ടഡ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എഞ്ചിന്‍ ബാഷ് പ്ലേറ്റ് എന്നിവയും സവിശേഷതകളില്‍ വരും. പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 മോട്ടോര്‍സൈക്കിളിന്റെ വില അറിയാനായിരിക്കും അഡ്വഞ്ചര്‍ ബൈക്ക് പ്രേമികള്‍ കാത്തിരിക്കുന്നത്.ഹിമാലയന്‍ 411 മോഡലുകള്‍ 2.16 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയിലാണ് ഇപ്പോള്‍ വില്‍ക്കുന്നത്. പുതുതലമുറ മോട്ടോര്‍സൈക്കിളിന് 2.50 ലക്ഷം രൂപക്ക് മുകളിലാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. കെടിഎം 390 അഡ്വഞ്ചര്‍ X, ബിഎംഡബ്ല്യു G310 GS, വരാന്‍ പോകുന്ന ട്രയംഫ് സ്‌ക്രാംബ്ലര്‍ 400X എന്നിവയായിരിക്കും ഇന്ത്യന്‍ വിപണിയിലെ എതിരാളികള്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം