ഈ വര്‍ഷം ഉത്സവ സീസണില്‍ നിങ്ങള്‍ ഒരു ഹ്യുണ്ടായി കാര്‍ വാങ്ങാന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ അത്ര സന്തോഷകരമായ വാര്‍ത്തകള്‍ അല്ല പുറത്തു വരുന്നത്.ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ തെരഞ്ഞെടുത്ത മോഡലുകളുടെ വില കൂട്ടിയിരിക്കുകയാണിപ്പോള്‍. തങ്ങളുടെ മുന്‍നിര എസ്‌യുവികളായ വെന്യു, ട്യൂസോണ്‍ എന്നിവക്കൊപ്പം ബെസ്റ്റ് സെല്ലര്‍ കോംപാക്റ്റ് സെഡാനായ വെര്‍ണയുടെയും വില വര്‍ധിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് മൂന്ന് മോഡലുകളും പുതുമകളോടെ കമ്പനി വിപണിയില്‍ ഇറക്കിയിരുന്നു. 48,000 രൂപ വരെയാണ് ഈ മോഡലുകള്‍ക്ക് ഇനി അധികം മുടക്കേണ്ടി വരിക.ഈ വര്‍ഷം തുടക്കത്തിലാണ് കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കള്‍ പുതിയ തലമുറ ഹ്യുണ്ടായി വെര്‍ണ പുറത്തിറക്കിയത്. അതേസമയം പുതിയ ട്യൂസോണ്‍, വെന്യു എസ്‌യുവികള്‍ കഴിഞ്ഞ വര്‍ഷമായിരുന്നു അരങ്ങേറിയത്. ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുമ്പോള്‍ ഏറ്റവും വലിയ വര്‍ധനവ് നേരിട്ടത് മുന്‍നിര എസ്‌യുവിയായ ട്യൂസോണിനാണ്.
ട്യൂസോണ്‍ എസ്‌യുവിയുടെ പെട്രോള്‍ വേരിയന്റുകള്‍ക്ക് ഏകദേശം 42,000 രൂപയും ഡീസല്‍ പതിപ്പിന് 47,900 രൂപയുമാണ് കൂടുന്നത്. 27.69 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഹ്യുണ്ടായി മോട്ടോര്‍ ട്യൂസോണ്‍ പുറത്തിറക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ എന്‍ട്രി ലെവല്‍ Nu 2.0 പെട്രോള്‍ 6 സ്പീഡ് ഓട്ടോമാറ്റിക് പ്ലാറ്റിനം AT വേരിയന്റിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില 29.01 ലക്ഷം രൂപയായി മാറിയിട്ടുണ്ട്.34.39 ലക്ഷം രൂപയ്ക്കാണ് ട്യൂസോണിന്റെ ടോപ്‌സ്‌പെക് സിഗ്‌നേച്ചര്‍ AT AWD സിഗ്‌നേച്ചര്‍ വേരിയന്റ് വിപണിയില്‍ എത്തിയിരുന്നത്. എന്നാല്‍ ഈ വേരിയന്റിനിപ്പോള്‍ 35.94 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി മുടക്കണം. വളരെ മത്സരമുള്ള എസ്‌യുവി സെഗ്‌മെന്റില്‍ ഏറെ തവണ വിലവര്‍ധിപ്പിച്ചത് ട്യൂസോണിന്റെ വില്‍പ്പനയെ ബാധിക്കാന്‍ ഇടയുണ്ട്. ഇക്കഴിഞ്ഞ ദിവസം ട്യൂസോണിന്റെ എതിരാളിയായ ഫോക്‌സ്‌വാഗണ്‍ ടിഗുവാന്റെ വിലയും വര്‍ധിപ്പിച്ചിരുന്നു.10.89 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പുതുതലമുറ ഹ്യുണ്ടായി വെര്‍ണ സെഡാന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. 6000 രൂപയില്‍ കൂടുതലാണ് സെഡാന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന് കൂടിയത്. 1.5 ലിറ്റര്‍ എഞ്ചിന്‍ ഉള്ള എന്‍ട്രി ലെവല്‍ EX മാനുവല്‍ വേരിയന്റിന്റെ പ്രാരംഭ വില ഇപ്പോള്‍ 10.96 ലക്ഷം രൂപയായി മാറി. മോഡലിന്റെ EX വേരിയന്റിലാണ് വില വര്‍ധന നടപ്പാക്കിയത്.അതേസമയം DCT, ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ എന്നിവയുള്ള ടോപ്പ്-എന്‍ഡ് SX(O) വേരിയന്റിന്റെ വിലയില്‍ മാറ്റമില്ല. 17.37 ലക്ഷം രൂപയാണ് ഈ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില. ഇന്ത്യയില്‍ ഇന്ന് ഏറ്റവും ഡിമാന്‍ഡുള്ള സെഗ്‌മെന്റുകളില്‍ ഒന്നാണ് സബ് 4 മീറ്റര്‍ എസ്‌യുവി. ഇവിടെ മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോണ്‍ എന്നീ അതികായന്‍മാര്‍ക്കെതിരെ പടവെട്ടുന്ന ഹ്യുണ്ടായിയുടെ പോരാളിയാണ് വെന്യു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ 7.53 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് സബ് കോംപാക്ട് എസ്‌യുവി ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാണ കമ്പനി പുറത്തിറക്കിയത്. 5,000 രൂപയില്‍ കൂടുതലാണ് വെന്യുവിന്റെ എന്‍ട്രി ലെവല്‍ E വേരിയന്റിനായി ഇനി കൂടുതല്‍ മുടക്കേണ്ടത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയ 1.2 ലിറ്റര്‍ കപ്പ പെട്രോള്‍ എഞ്ചിനുമായി വരുന്ന ഈ വേരിയന്റിന്റെ പുതിയ എക്‌സ്‌ഷോറൂം വില 7.77 ലക്ഷം രൂപയായി മാറി.ഹ്യുണ്ടായി ഇപ്പോള്‍ ജനറല്‍ മോട്ടോര്‍സിന്റെ തലേഗാവ് ഫാക്ടറി ഏറ്റെടുത്തതായുള്ള വന്‍ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2025 മുതല്‍ ഈ പ്ലാന്റില്‍ ഹ്യുണ്ടായി കാര്‍ നിര്‍മ്മാണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത തലമുറ വെന്യു ആയിരിക്കും ഇവിടെ നിര്‍മിക്കുന്ന ആദ്യത്തെ കാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ജനറല്‍ മോട്ടോര്‍സിന്റെ പ്ലാന്റ് ഏറ്റെടുക്കുന്നതോടെ ഹ്യുണ്ടായിയുടെ ഉല്‍പ്പാദനശേഷി വര്‍ധിക്കും. ടാറ്റ മോട്ടോര്‍സ് അടക്കമുള്ള എതിരാളികളോട് മുട്ടിനില്‍ക്കാന്‍ ഇത് ഹ്യുണ്ടായിയെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം