വാഷിംങ്ടൺ: പ്രമുഖ ചൈനീസ് ആപ്പായ ടിക്ടോക്കിന് നിരോധനം ഏർപ്പെടുത്തി ന്യൂയോർക്ക്. റിപ്പോർട്ടുകൾ പ്രകാരം, ന്യൂയോർക്കിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഉപകരണങ്ങളിലാണ് ടിക്ടോക്ക് നിരോധിച്ചിട്ടുള്ളത്. രാജ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. അതേസമയം, ടിക്ടോക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചൈനയുമായി പങ്കുവെച്ചേക്കാമെന്ന ആശങ്കയും ന്യൂയോർക്ക് ഭരണകൂടം പ്രകടിപ്പിച്ചിട്ടുണ്ട്.
ചൈനീസ് കോർപ്പറേഷൻ വിഭാഗമായ ബൈറ്റ് ഡാൻസിനാണ് ടിക്ക്ടോക്കിന്റെ ഉടമസ്ഥാവകാശം. അടുത്ത മൂന്ന് വർഷത്തേക്ക് സർക്കാർ വിതരണം ചെയ്തിരിക്കുന്ന മൊബൈൽ ഫോണുകളിൽ ടിക്ക്ടോക്ക് ലഭിക്കുകയില്ലെന്ന് ന്യൂയോർക്ക് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്നതിനാൽ നിരവധി രാജ്യങ്ങൾ ഇതിനോടകം തന്നെ ടിക്ക്ടോക്കിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ടിക്ക്ടോക്ക് വഴി ചൈനയ്ക്ക് അമേരിക്കക്കാരെ ട്രാക്ക് ചെയ്യാനും, ഫോണിലെ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടെയുള്ളവ ഉപയോഗിക്കാനുമുള്ള സാധ്യതയും ഉണ്ടെന്ന് യുഎസ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. അതേസമയം, രാജ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഇന്ത്യ വർഷങ്ങൾക്കു മുൻപ് തന്നെ ടിക്ക്ടോക്കിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം