തിരുവനന്തപുരം: ഭൂപതിവ് ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ സിപിഎമ്മിനെ വീണ്ടും പരസ്യ സംവാദത്തിന് ക്ഷണിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. തനിക്കെതിരായ ആരോപണത്തിൽ ആരോഗ്യകരമായ ഏത് സംവാദത്തിനും തയ്യാറാണെന്നും ഇടുക്കിയിലായതിനാൽ എംഎം മണിയുമായി സംവദിക്കാൻ തയ്യാറാണെന്നും കുഴൽനാടൻ വിശദീകരിച്ചു. കുടുംബ വീട്ടിലെ റവന്യൂ പരിശോധനയെ സ്വാഗതം ചെയ്ത കുഴൽനാടൻ, മുഖ്യമന്ത്രിയുടെ മകൾ വീണയുടെ രേഖകൾ പുറത്തു വിടാൻ തയ്യാറുണ്ടോയെന്നും വീണയുടെ അക്കൌണ്ട് വിവരങ്ങൾ പരിശോധിക്കാൻ അവസരം നൽകുമോയെന്നും ചോദിച്ചു.
ചിന്നക്കനാലിലെ വസ്തുവുമായി ബന്ധപ്പെട്ട് ഭൂപതിവ് ചട്ടത്തിന്റെ ലംഘനമുണ്ട് എന്ന പ്രചരണങ്ങളാണ് പുറത്ത് വരുന്നത്. വിഷയത്തിൽ താൻ സംവാദത്തിന് തയ്യാറാണ്. വിഷയം ഭൂപതിവ് ചട്ടവും നിയമവും ഇടുക്കി ജില്ലയുമൊക്കെയായതിനാൽ പ്രദേശത്ത് നിന്നുള്ള ഒരു സിപിഎം നേതാവോ, എംഎൽഎയോ ഉണ്ടാകണമെന്ന് താൻ ആഗ്രഹിക്കുന്നു. മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായുള്ള എം.എം മണിയുടെ പേരാണ് താൻ മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സി.എന്‍ മോഹനനെ തൃപ്തിപ്പെടുത്താന്‍ കഴിയില്ല. തോമസ് ഐസക്കിനെ പോലെ കാര്യങ്ങള്‍ മനസ്സിലാകുന്ന ആര്‍ക്കും വന്ന് വിഷയം പരിശോധിക്കാം. ഇതിനെക്കുറിച്ച് അറിയാവുന്ന ആരെങ്കിലും വന്നാല്‍ വിഷയത്തില്‍ തൃപ്തി വരുന്നത് അവർക്ക് പരിശോധിക്കാമെന്നും മറുപടി പറയാൻ തയ്യാറാണെന്നും താൻ വ്യക്തമാക്കിയതാണ്. നികുതി രേഖകള്‍ അടക്കം സി.പി.എമ്മിന് പരിശോധിക്കാമെന്നും കുഴൽനാടൻ ചൂണ്ടിക്കാട്ടി.
താൻ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെ മറുപടിയുണ്ടായിട്ടില്ല. വീണ വിജയനെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പാര്‍ട്ടി ആരെയെങ്കിലും നിയോഗിക്കുന്നുണ്ടോ എന്ന് ചോദിച്ചു. വീണയുടെ അക്കൗണ്ട് പരിശോധിക്കാന്‍ തയ്യാറാകുമോ എന്നും ചോദിച്ചു. ഈ വിഷയങ്ങളിലൊന്നും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
ആരോപണങ്ങളില്‍ എന്നും മറുപടി പറയാനാകില്ല. നിലവില്‍ പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ്. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെങ്കില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരുതവണകൂടി മറുപടി നല്‍കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിന്നക്കനാലിലെ റിസോർട്ട് വിവാദത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ ആരോപണങ്ങൾ കടുപ്പിക്കുകയാണ് സിപിഎം. ചിന്നക്കനാലിലേത് ഗസ്റ്റ് ഹൗസെന്ന വാദം തളളിയ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി റിസോർട്ടിലെ ബുക്കിങ് രേഖകളും പുറത്തുവിട്ടു. മാത്യു കുഴൽനാടന്റെ സാമ്പത്തിക ഇടപാടുകൾ സംശയാസ്പദമാണെന്ന ആവർത്തിച്ച സി എൻ മോഹനൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കളളസത്യവാങ്മൂലമാണ് മാത്യു കുഴൽനാടൻ നൽകിയതെന്നും ആരോപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം