കോട്ടയം: പുതുപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് 28 ലക്ഷം രൂപയുടെ ആസ്തിയുണ്ടെന്ന് സ്വത്ത് വിവരം. തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സ്വത്ത് വിവരത്തിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. ഭൂമിയും വീടും അടക്കം 2,871,197 രൂപയുടെ ആസ്തിയാണുള്ളത്. 12,725,97 രൂപയുടെ ബാധ്യതയുമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം ഇന്ന് പാമ്പാടി ബി.ഡി.ഒ ഓഫിസിലെത്തിയാണ് ചാണ്ടി ഉമ്മൻ നാമനിർദേശ പത്രിക സമർപ്പിച്ചത്.
നാമനിർദേശപത്രിക സമർപ്പിക്കുമ്പോൾ സഹോദരി അച്ചു ഉമ്മൻ എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ഫിൽസൺ മാത്യു, നാട്ടകം സുരേഷ് എന്നിവരും ചാണ്ടി ഉമ്മനൊപ്പം ഉണ്ടായിരുന്നു.
ചാണ്ടി ഉമ്മന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി മുൻ സി.പി.എം പ്രവർത്തകൻ സി.ഒ.ടി നസീറിന്റെ മാതാവാണ് നൽകിയത്. നാല് സെറ്റ് പത്രികയാണ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ സമർപ്പിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം