ദോഹ: ദോഹ മെേട്രായുടെ റെഡ് ലൈൻ റൂട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നത് കാരണം വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് അധികൃതർ. ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർക്കായി ബസുകൾ സർവീസ് നടത്തും.
റെഡ് ലൈൻ മെേട്രാക്ക് പകരമായി മൂന്ന് റൂട്ടുകളിൽ മിനിറ്റുകളുടെ ഇടവേളയിൽ ബസ് സർവീസ് നടത്തുമെന്നാണ് അറിയിപ്പ്. അൽ വക്റ മുതൽ ലുസൈൽ ക്യൂ.എൻ.ബി വരെയാണ് റൂട്ട് ഒന്ന്.
ലുസൈൽ ക്യൂ.എൻ.ബി മുതൽ അൽ വക്റ വരെ റൂട്ട് രണ്ട് സർവീസും നടത്തും. ഫ്രീ സോൺ -ഹമദ് വിമാനത്താവളത്തിനിടയിൽ ഷട്ട്ൽ സർവീസാണ് മൂന്നാം റൂട്ട്. റൂട്ട് ഒന്നിലും രണ്ടിലും ഓരോ അഞ്ച് മിനിറ്റിലും ബസ് സർവീസ് നടത്തും.
റാസ് ബൂ ഫന്തസ്, കതാറ സ്റ്റേഷനുകളിൽ ഈ ബസുകൾക്ക് സ്റ്റോപ്പുണ്ടായിരിക്കില്ല. അതേസമയം, മെട്രോ ലിങ്ക് സർവീസുകായ എം 126, എം 129 എന്നി റാസ് ബു ഫന്തസിനു പകരം ഫ്രീ സോണിലേക്ക് സർവീസ് നടത്തും. മെട്രോ ലിങ്ക്, മെട്രോ എക്സ്പ്രസ് സർവീസുകൾ പതിവു പോലെ തന്നെ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം