ദോഹ: തീരത്തെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി രണ്ടു മാസത്തേക്ക് അയക്കൂറ മത്സ്യം പിടിക്കുന്നതിന് നിരോധനം പ്രഖ്യാപിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം.
ആഗസ്റ്റ് 15 മുതൽ പ്രാബല്ല്യത്തിൽ വന്ന നിരോധനം ഒക്ടോബർ 15 വരെ നീണ്ടു നിൽക്കും. മത്സ്യങ്ങളുടെ പ്രജനന സീസൺ ആയതിനാലാണ് ഏറെ ആവശ്യക്കാരുള്ള അയക്കൂറ മത്സ്യം പിടിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്.
പ്രജനനകാലത്ത് മത്സ്യ ബന്ധനം നിര്‍ത്തിവെക്കാനുള്ള ജി.സി.സി മന്ത്രി തല തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ നടപടി. 45 സെന്റീമീറ്റര്‍ എങ്കിലും വലിപ്പമുള്ള അയക്കൂറ മത്സ്യത്തെ മാത്രമേ ഖത്തറില്‍ പിടിക്കാന്‍ അനുമതിയുള്ളൂ.
നിരോധന കാലയളവില്‍ അയക്കൂറ മത്സ്യത്തെ പിടിക്കുന്നതിനുള്ള വലകള്‍ വില്‍ക്കുന്നതിനും അവ കൊണ്ടുപോകുന്നതിനും നിരോധനമുണ്ട്. എന്നാല്‍ മന്ത്രാലയത്തിന്റെ ലൈസൻസുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളെ നിരോധനം ബാധിക്കില്ല. വിലക്ക് ലംഘിക്കുന്നവര്‍ക്ക് 5000 ഖത്തര്‍ റിയാല്‍ വരെയാണ് പിഴ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം