ബദാം, വാള്‍നട്സ്, കശുവണ്ടി, ഹേസല്‍നട്സ്, പിസ്ത, ബ്രസീല്‍ നട്സ് പോലുള്ള നട്സ് വിഭവങ്ങള്‍ ദിവസേന കഴിക്കുന്നത് വിഷാദരോഗ സാധ്യത കുറയ്ക്കുമെന്നു പഠനം. ദിവസവും 30 ഗ്രാം നട്സ് കഴിക്കുന്നത് വിഷാദരോഗ സാധ്യത 17 ശതമാനം വരെ കുറയ്ക്കുമെന്ന് ക്ലിനിക്കല്‍ ന്യൂട്രീഷൻ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
യുകെ ബയോബാങ്കിലെ ശരാശരി 58 വയസ്സ് പ്രായമുള്ള 13,000 പേരുടെ ഡേറ്റയാണ് പഠനത്തിനായി പരിശോധിച്ചത്. ഇവര്‍ നട്സ് കഴിക്കുന്നതിന്റെ തോത് ഒരു
ചോദ്യാവലി വഴി രേഖപ്പെടുത്തുകയും ഇവരുടെ വിഷാദരോഗ ലക്ഷണങ്ങളും ആന്റി ഡിപ്രസന്റുകളുടെഉപയോഗവും നിരീക്ഷിക്കുകയും ചെയ്തു. പഠനത്തിന്റെ തുടക്കത്തില്‍ ഇവര്‍ക്കാര്‍ക്കും വിഷാദരോഗം ഉണ്ടായിരുന്നില്ല.നട്സില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കലുകള്‍ക്ക് ആന്റി ഇന്‍ഫ്ളമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ടെന്നും ഇത് മാനസികാരോഗ്യം വര്‍ധിപ്പിക്കുമെന്നും യുടി ഹെല്‍ത്തിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ലോകേഷ് ഷഹാനി പറയുന്നു.ഇവയിലെ അര്‍ജിനൈന്‍, ഗ്ലൂട്ടമൈന്‍, സെറൈന്‍, ട്രിപ്റ്റോഫാന്‍ പോലുള്ള അമിനോ ആസിഡുകളും മൂഡ് മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read;മോന്‍സന്റെ പുരാവസ്തു തട്ടിപ്പിന്റെ മുഖ്യ ആസൂത്രകന്‍ ഐജി ലക്ഷ്മണനെന്ന് ക്രൈം ബ്രാഞ്ച്
നട്സില്‍ വൈറ്റമിന്‍ ഇയും ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു. ഇവയും ശാരീരിക, മാനസിക ആരോഗ്യത്തിന് നല്ലതാണ്. സ്പെയ്നിലെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകരാണ് പഠനത്തിനു നേതൃത്വം നല്‍കിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം