മാത്യുകുഴനാടന് എംഎല്‍എ ഭൂപതിവ് ചട്ടം ലംഘിച്ചതായി രേഖകള്‍. പാര്‍പ്പിട ആവശ്യത്തിന് റവന്യുവകുപ്പ് അനുമതി നല്കിയ കെട്ടിടം റിസോര്‍ട്ട് ആക്കി മാറ്റിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. മാത്യു കുഴല്നാടന് നേരത്തെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താന്‍ ഒരുതരത്തിലുള്ള നിയമലംഘനങ്ങളും നടത്തിയിട്ടില്ലെന്നും കെട്ടിടം പാര്‍ട്ടിപ്പിട ആവശ്യത്തിനാണ് ഉപയോഗിച്ചിരുന്നതെന്നും അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തു വന്നിട്ടുള്ളത്. മാത്യു കുഴല്നാടന് ചിന്നക്കനാല്‍ ഗ്രാമ പഞ്ചായത്ത് റിസോര്‍ട്ട് ലൈസന്‍സ് നല്‍കിയതിന്റെ രേഖകളാണ് പുറത്തു വന്നിട്ടുള്ളത്.
Also read : പുതുപ്പളളി ഉപതെരഞ്ഞെടുപ്പ്: ചാണ്ടി ഉമ്മൻ പത്രിക സമർപ്പിച്ചു
പാര്‍പ്പിട ആവശ്യത്തിന് റവന്യുവകുപ്പ് അനുമതി നല്കിയ കെട്ടിടം റിസോര്‍ട്ട് ആക്കി മാറ്റിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 1964-ലെ ഭൂപതിവ് ചട്ടപ്രകാരം എല്‍.എ. പട്ടയമാണെന്നും മാത്യു കുഴല്‍ നാടന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എല്‍.എ. പട്ടയം ലഭിച്ച ഭൂമിയില്‍ വീട് നിര്‍മ്മിക്കാനും കൃഷി ആവശ്യങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. അങ്ങനെയുള്ള ഭൂമി തരംമാറ്റിയത് നിയമലംഘനമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം