ജലസമൃദ്ധിയാൽ സഞ്ചാരികളുടെ മനംകവരുകയാണ് കല്ലാർ വെള്ളച്ചാട്ടം. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ കഴിഞ്ഞാൽ കൂടുതൽ സഞ്ചാരികൾ എത്തുന്നത് കല്ലാറിലാണ്.
ഉരുളൻ പാറക്കല്ലുകൾക്കിടയിലൂടെ ആർത്തലച്ചൊഴുകുന്ന പുഴയുടെ വന്യതയാണ് ഈ വെള്ളച്ചാട്ടത്തിന്റെ വശ്യത. ദേശീയപാതയിലൂടെ മൂന്നാറിലേക്ക് വരുന്നവർ കല്ലാർ പാലത്തിൽനിന്ന് ഈ മനോഹാരിത ആസ്വദിക്കുന്നു.
Also Read;സ്വർണ വിപണി തണുക്കുന്നു; തുടർച്ചയായ മൂന്നാം ദിനവും ഇടിവ്
മൺസൂണിന്റെ ജലസമൃദ്ധിയൊഴിയുന്ന വേനലിലും ഉരുളൻ പാറകൾക്കിടയിലൂടെ വന്യത കൈവിട്ട് ശാന്തമായി ഒഴുകി മുതിരപ്പുഴയിൽ സംഗമിക്കുന്ന കല്ലാർ പുഴയുടെ ഭാഗമാണ് ഈ വെള്ളച്ചാട്ടം. കല്ലാർ വെള്ളച്ചാട്ടം പൂർണമായി വറ്റിവരളാറില്ല എന്നതാണ് പ്രത്യേകത. വേനൽ പിന്നിട്ട് വർഷമായാൽ രൂപത്തിലും ഭാവത്തിലും വെള്ളച്ചാട്ടം കണ്ണിന് വിരുന്നൊരുക്കുംവിധം മാറിയിട്ടുണ്ടാകും. മഴയും കുളിരും ആസ്വദിക്കാൻ ധാരാളംപേരാണ് ഇവിടെയെത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം