കീവ്: ഡാന്യൂബ് നദിയിലൂടെ ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ള ചരക്കുനീക്കം തടയാന്‍ യുക്രെയ്ന് തുറമുഖത്ത് റഷ്യ വ്യോമാക്രമണം നടത്തി. 13 ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.
also read.. ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ദര്ശനത്തിരുന്നാളിന് കൊടിയേറി
ഡാന്യൂബ് നദിയിലെ റെനി തുറമുഖത്തുണ്ടായ ആക്രമണത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്. ധാന്യ സംഭരണശാലകള്‍ തകര്‍ന്നതിന്റെ ചിത്രങ്ങള്‍ യുക്രെയ്ന് പുറത്തുവിട്ടു.
ഐക്യരാഷ്ട്ര സംഘടനയുടെയും തുര്‍ക്കിയുടെയും മധ്യസ്ഥതയില്‍ കരിങ്കടലിലൂടെയുള്ള ചരക്കുനീക്കം അനുവദിക്കാന്‍ നേരത്തെ ഒപ്പുവച്ച കരാറില്‍ നിന്ന് റഷ്യ പിന്മാറിയ ശേഷമാണ് ഇത്തരം ആക്രമണങ്ങള്‍ കൂടുതല്‍ ശക്തമായിരിക്കുന്നത്. കഴിഞ്ഞ മാസം ഒഡേസ തുറമുഖത്തും ആക്രമണമുണ്ടായിരുന്നു. ഇതോടെയാണ് ഡാന്യൂബ് നദിയിലൂടെയും റോഡ് മാര്‍ഗവും യൂറോപ്പിലേക്ക് ധാന്യങ്ങള്‍ എത്തിക്കാന്‍ യുക്രെയ്ന് ശ്രമം തുടങ്ങിയത്.
യൂറോപ്പിലേക്കുള്ള ഗോതമ്പിന്റെയും ബാര്‍ലിയുടെയും സൂര്യകാന്തി എണ്ണയുടെയും കയറ്റുമതിയാണ് യുക്രെയ്നിന്റെ മുഖ്യ വരുമാന മാര്‍ഗങ്ങളിലൊന്നാണ്