ഒറ്റപ്പാലത്ത് പതിനാറ് ഗ്രാമിലധികം എംഡിഎംഎയുമായി നാല് യുവാക്കൾ അറസ്റ്റില്‍. ഒറ്റപ്പാലം പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് അമ്പലപ്പാറയിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.
ഒറ്റപ്പാലം പാലാട്ട് റോഡ് മുളയ്ക്കൽ സ്വദേശി സ്വേതേഷ് എന്ന വിജേഷ്, നെല്ലിക്കുറിശ്ശി സ്വദേശി രഞ്ജു, തൂത പാറേൽ സ്വദേശി റബാഹ്, ചളവറ പുലിയാനാംകുന്ന് സ്വദേശി മുഹമ്മദ് അലി എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്നു പൊലീസ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുമായി യുവാക്കൾ പിടിയിലായത്. ബെംഗലൂരുവില്‍ നിന്നാണ് ഇവർ ലഹരിമരുന്ന് എത്തിച്ചതെന്നാണു പൊലീസിനു ലഭിച്ച വിവരം.
ഒറ്റപ്പാലം, ചെർപ്പുളശ്ശേരി മേഖലകളിലെ ലഹരി ശ്യംഖലയിൽ ഉൾപ്പെട്ട കണ്ണികളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. ഓണം മുൻനിർത്തി കേരളത്തിലേക്കു ലഹരി കടത്ത് തടയുന്നതിനുള്ള പ്രത്യക പരിശോധന ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ഷൊർണൂർ ഡിവൈഎസ്പി ഹരിദാസ്, പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ആർ.മനോജ്കുമാർ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. യുവാക്കളെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസങ്ങളില്‍ ജില്ലയിലെ വിവിധ സ്റ്റേഷന് പരിധിയില്‍ കൂടിയ അളവ് ലഹരിയുമായി പത്തിലധികം യുവാക്കളെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം