ചെന്നൈ : മകളെ പ്രണയിച്ച യുവാവിനെ വെട്ടിക്കൊലപ്പെടുത്തി കനാലിൽ തള്ളിയ സംഭവത്തിൽ അച്ഛനും മകനും മകളും അടക്കം 8 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂർ തിരുമലൈ സമുദ്രം സ്വദേശി ശക്തിവേലാണ് (23) കൊല്ലപ്പെട്ടത്. സംഭവത്തിൽ അയ്യാസാമിപ്പട്ടി സ്വദേശി ബാലഗുരു, മകൾ ദേവിക, മകൻ ദുരൈമുരുകൻ എന്നിവരെയും 5 വാടക കൊലയാളികളെയുമാണ് അറസ്റ്റ് ചെയ്തത്.
ശക്തിവേലും ദേവികയും പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ഒരേ സമുദായക്കാരാണെങ്കിലും ദേവികയുടെ പിതാവായ ബാലഗുരു പ്രണയത്തെ എതിർക്കുകയും ശക്തിവേലിനെ കൊല്ലാൻ പദ്ധതിയിടുകയുമായിരുന്നു. സുഹൃത്തായ സത്യയുമായി ചേർന്ന്, മധുരയിൽ നിന്നുള്ള വാടക കൊലയാളികളെ കൃത്യം നിർവഹിക്കാൻ ഏർപ്പാടാക്കി.
ഭൂമിയിടപാട് സംബന്ധിച്ച് സംസാരിക്കാനെന്ന വ്യാജേന ശക്തിവേലിനെ കൃഷിയിടത്തിലേക്കു വിളിച്ചുവരുത്തിയ ബാലഗുരു വാടക കൊലയാളികളുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. ശക്തിവേലിന്റെ മൃതദേഹവും ഇയാൾ വന്ന വാഹനവും ഇവർ സമീപത്തെ കനാലിൽ തള്ളി. മകൾ ദേവികയും മകൻ ദുരൈമുരുകനും ഇതിനു കൂട്ടുനിന്നതായി അന്വേഷണത്തിൽ തെളിഞ്ഞെന്നും പൊലീസ് പറഞ്ഞു.
Also read : ദേശീയപതാകയുടെ നിറത്തിൽ കോഴിയെ ചുട്ടു; മലയാളി യൂട്യൂബർക്കെതിരെ പരാതി
കനാലിൽ നിന്ന് മൃതദേഹം കണ്ടെത്തിയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ബാലഗുരുവും മക്കളും അറസ്റ്റിലായത്. ഇയാളിൽ നിന്ന് പണം വാങ്ങാനെത്തിയപ്പോഴാണ് വാടകക്കൊലയാളികൾ പൊലീസ് പിടിയിലായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം